പ്രവാസികളുടെ നേതൃത്വത്തിൽ ഹ്രസ്വസിനിമ
text_fieldsഅല്‍ ഐന്‍ ക്ലബ് സിനിമാസിൽ ഒരുക്കിയ ‘പ്രാങ്ക്’ പ്രിവ്യൂ ഷോ പ്രോഗ്രാം
അബൂദബി: പ്രവാസികളുടെ മുൻകൈയിൽ നിർമിച്ച ‘പ്രാങ്ക്’ എന്ന ഹ്രസ്വസിനിമ ശ്രദ്ധേയമാകുന്നു. 40 മിനിറ്റ് ദൈർഘ്യമുള്ള സിനിമ നിർമിച്ചിരിക്കുന്നത് ശ്രീനി തിരൂരും സംവിധാനം ചെയ്തിരിക്കുന്നത് ദേശീയ അവാർഡ് ജേതാവായ സുവീരനുമാണ്. ശ്രീജ ശ്രീനിവാസാണ് നായിക. അമച്വർ നാടകങ്ങളിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഈയിടെയാണ് ശ്രീജ അഭിനയത്തിൽ ശ്രദ്ധേയയായിത്തുടങ്ങിയത്. ഗായികയായും കോമഡി ആർട്ടിസ്റ്റായും ഒക്കെ ശ്രീജ ശ്രീനിവാസ് മുമ്പേതന്നെ അരങ്ങുകളിൽ സുപരിചിതയാണ്. സംഗീത സംവിധായകൻ ഗോപി സുന്ദർ ആണ് പശ്ചാത്തല സംഗീതം. ഛായാഗ്രഹണം മുരളി കൃഷ്ണനും ശിബീഷ് കെ.ചന്ദ്രൻ എഡിറ്റിങ്ങും നിർവഹിച്ചു. കളറിസ്റ്റ് -ടിറ്റോ ഫ്രാൻസിസ്, ശബ്ദമിശ്രണം-ബെയ്ദർ. അല്‍ ഐന്‍ ക്ലബ് സിനിമാസിൽ പ്രിവ്യൂ പ്രദർശനം ഒരുക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

