ആ എട്ടുമിനിറ്റ് മതി നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ
text_fieldsദുബൈ: 8.29 മിനിറ്റ് മാത്രമുള്ള ഒരു ചിത്രം. ടൈറ്റിലും മറ്റും മാറ്റിയാൽ ഒരു എട്ടുമിനിറ്റ് നേരത്തേ കാഴ്ച. പക്ഷേ, അതുമതിയാവും ഒരു പക്ഷേ, ഏഴു രാത്രികളിൽ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടാൻ. അതുപോലെതന്നെ ഒരു നന്മക്ക് 70 ഇരട്ടി പ്രതിഫലം ലഭിക്കുന്ന ഇൗ പുണ്യമാസത്തിൽ സഹജീവികളെയോർത്ത് നിങ്ങളുടെ കണ്ണും ഹൃദയവും നിറഞ്ഞൊഴുകാനും. നമ്മുക്ക് ചുറ്റുമുള്ള, കണ്ടാലും നാം കണ്ടില്ലെന്നു നടിക്കാറുള്ള ഒരു മനുഷ്യെൻറ ജീവിതമാണ് ‘ഒറെണ്ട’ എന്ന ചെറുചിത്രത്തിലൂടെ ഷാജഹാൻ ചങ്ങരംകുളം വരച്ചിടുന്നത്. സൈക്കിളിലിൽ കറങ്ങിയും കിലോ മീറ്ററുകളോളം നടന്നും പാഴ്വസ്തുക്കളും പാട്ടകളും പെറുക്കിക്കൂട്ടി വിറ്റ് ഭക്ഷണത്തിനും കുടുംബം പുലർത്താനും വഴിതേടി നടക്കുന്ന മനുഷ്യർ ഗൾഫിൽ ജീവിക്കുന്നവർക്ക് ചിരപരിചിതമായ കാഴ്ചയാണ്. നിസ്സാരരെന്ന് കരുതി നമ്മൾ എഴുതിത്തള്ളുന്ന ചവറുപെറുക്കികൾ.
ഒരു നാളത്തെ അധ്വാനം കഴിഞ്ഞ് സാധുക്കളായ പ്രവാസികളുടെ ദേശീയ ഭക്ഷണമായ വില കുറഞ്ഞ ഒരു പാക്കറ്റ് കുബൂസ് കഴിക്കാൻ സുപ്രയായി പീടികത്തിണ്ണയിൽ ഒരു പത്രക്കടലാസ് വിരിക്കുേമ്പാഴാണ് ആ മനുഷ്യൻ ആ കാഴ്ച കാണുന്നത്. കഴിച്ച ഭക്ഷണം ഇറക്കാനാവാതെ അയാൾ കരഞ്ഞു തളർന്നു പോകുന്നു. തെൻറ കുടുസ്സു താമസയിടത്ത് ഉറങ്ങുന്നതിനിടയിലും അലോസരപ്പെടുന്ന ആ കാഴ്ച മനസ്സിലെത്തി അദ്ദേഹം ഞെട്ടിയുണരുന്നു. ഒരു കടക്കാരനെ സന്ദർശിച്ച് അകലങ്ങളിലിരിക്കുന്ന തെൻറ കുഞ്ഞുങ്ങൾക്കും കുടുംബത്തിനും െചലവിന് അയക്കാൻ പണം കണ്ടെത്താൻ ശേഖരിച്ചുവെച്ചിരിക്കുന്ന സാമഗ്രികൾ വിറ്റ് പണം വാങ്ങുന്നു. ആ പണവുമായി ഒരു മാളിെൻറ ചില്ലുവാതിലുകൾ കടന്നു കയറി വരുന്ന ആ മനുഷ്യെൻറ മനസ്സിലെന്തായിരുന്നുവെന്ന് ശരിയാംവിധം ഉൗഹിക്കാൻ അതുപോലുള്ള ആളുകെളക്കുറിച്ചുള്ള നമ്മുടെ മുൻവിധി ഒരിക്കലും സമ്മതിച്ചെന്നു വരില്ല. മാളിെൻറ മൂലയിൽ ഒൗഖാഫ് (മതകാര്യ വകുപ്പ്) ഒരുക്കിയിരിക്കുന്ന ചെറിയ കൗണ്ടറിൽ ചെന്ന് ഭക്ഷണമില്ലാതെ വലയുന്ന കുഞ്ഞുങ്ങൾക്ക് ആഹാരമെത്തിക്കാനുള്ള നിധിയിലേക്ക് പണം കൈമാറാനാണ് ആ മനുഷ്യൻ ഇത്ര തിരക്കുപിടിച്ചെത്തുന്നത്.
ആ നിമിഷത്തിൽ ലോകത്തെ ഏറ്റവും സംതൃപ്തനും ധന്യനുമായ മനുഷ്യനായി അയാൾ കാഴ്ചക്കാരിലേക്ക് പടർന്നു കയറുന്നു. ഒരു തരിമ്പ് ദയാവായ്പ് മനസ്സിൽ അവശേഷിക്കുന്ന ഏതൊരാളെയും സ്പർശിക്കുന്ന ഇൗ ലഘുചിത്രം പുറത്തിറക്കാൻ ഇതുപോലൊരു കാലം വേറെ ഉണ്ടാവില്ലെന്നുതന്നെ പറയാം. പേരില്ലാത്ത ഇൗ മനുഷ്യന് വെള്ളിത്തിരയിൽ ജീവൻ പകരുന്ന ജനപ്രിയ അവതാരകനും മോഡലുമായ ഹിറ്റ് എഫ്.എമ്മിലെ ആർ.ജെ അർഫാസ് ഇഖ്ബാൽ അതിഗംഭീരമായ വേഷപ്പകർച്ചയാണ് നടത്തിയിരിക്കുന്നത്. പ്രവീൺ ജോസും റോയ് യോഹന്നാനുമാണ് നിർമാതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
