ഷോറിൻ കായ് കപ്പ് 2025 സമാപിച്ചു
text_fieldsഅൽ ഇത്തിഹാദ് പ്രൈവറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഷോറിൻ കായ് കപ്പ്
കരാട്ടേ ചാമ്പ്യൻഷിപ്
ദുബൈ: ട്രഡീഷനൽ മാർഷ്യൽ ആർട്സ് ക്ലബ് സംഘടിപ്പിച്ച രാജ്യാന്തര കരാട്ടെ ചാമ്പ്യൻഷിപ് ഷോറിൻ കായ് കപ്പ് സമാപിച്ചു. ദുബൈ മാംസാറിലുള്ള അൽ ഇത്തിഹാദ് പ്രൈവറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ് ജപ്പാനിലെ പ്രമുഖ കരാട്ടേ ഗ്രാൻഡ് മാസ്റ്റർ ഹാൻഷി അക്കായ്കെ ഉദ്ഘാടനം ചെയ്തു.
ചാമ്പ്യൻഷിപ്പിൽ ജപ്പാൻ, ആസ്ട്രേലിയ, ചിലി, ഇറാൻ, കാനഡ, ഒമാൻ, ഇന്ത്യ, നേപ്പാൾ, യു.എ.ഇ തുടങ്ങി പത്തോളം ലോക രാജ്യങ്ങളിലെ പ്രമുഖരായ വിവിധ കരാട്ടേ മാസ്റ്റേഴ്സും മത്സരാർഥികളും പങ്കെടുത്തു. ഷോറിൻ കായ് കപ്പിന്റെ മൂന്നാമത് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിനാണ് ദുബൈ സാക്ഷ്യം വഹിച്ചത്.
ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിവസം ജപ്പാനിലെ മുതിർന്ന കരാട്ടേ മാസ്റ്ററായ ഹാൻഷി അക്കായ്കെയുടെ നേതൃത്വത്തിൽ കരാട്ടേ സെമിനാറോടു കൂടിയാണ് ചാമ്പ്യൻഷിപ്പിന് തുടക്കമായത്. രണ്ടാം ദിവസം ലോക രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ടൂർണമെന്റായിരുന്നു ചാമ്പ്യൻഷിപ്പിന്റെ മുഖ്യ ആകർഷണം.
വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ഷിഹാൻ മുഹമ്മദ് ഫായിസ് സ്വാഗതവും അബ്ദുറസാഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

