കടകളിലെ മോഷണം; മുന്‍കരുതല്‍ വേണമെന്ന് ആഭ്യന്തര മന്ത്രാലയം
text_fieldsറാസല്‍ഖൈമ: കടകളിലും സ്ഥാപനങ്ങളിലും സുരക്ഷ ഉറപ്പുവരുത്തുന്നതിന് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കണമെന്ന നിര്‍ദ്ദേശവുമായി റാക് പൊലീസ്. മോഷണ സാധ്യത തടയുന്നതിന് ഘടിപ്പിക്കുന്ന ഉപകരണങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയും അസാധാരണവും സംശയകരവുമായ സംഗതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കുന്നതില്‍ താമസം വരുത്തരുതെന്നും റാക് പൊലീസ് മീഡിയ ആന്‍റ് പബ്ളിക് റിലേഷന്‍സ് വകുപ്പ് കട ഉടമകള്‍ക്ക് നല്‍കുന്ന ഹ്രസ്വ വീഡിയോ സന്ദേശം ഓര്‍മപ്പെടുത്തുന്നു.
ജീവനക്കാര്‍ക്ക് സുരക്ഷാവബോധം നല്‍കേണ്ടത് അനിവാര്യമാണ്. നിശ്ചിത സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുന്നത് മോഷ്ടാക്കളെ പിടികൂടാന്‍ സഹായിക്കും. നൂതന ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതിലൂടെ കടകളുടെയും സ്ഥാപനങ്ങളുടെയും sരക്ഷ മികച്ചതാക്കുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

