ഒരു കിലോ സ്വർണ സമ്മാനവുമായി ‘ഷോപ്പത്തോൺ’
text_fieldsഅബൂദബി: ലൈൻ ഇൻവെസ്റ്റ്മെന്റ്സ് മാളുകളില്‍നിന്ന് ഷോപ്പിങ് ചെയ്യുന്നവർക്ക് ഒരു കിലോഗ്രാം സ്വര്‍ണ സമ്മാനം നേടാൻ അവസരം. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 28 വരെ ഒരുമാസം നീളുന്നതാണ് പ്രമോഷൻ കാമ്പയിൻ. ലൈൻ ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് പ്രോപ്പർട്ടിയുടെ 12 മാളുകളിലേതെങ്കിലുമൊന്നില്നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുക.
200 ദിര്‍ഹമോ അതിലധികമോ ചെലവഴിക്കുന്നവര്‍ക്ക് ‘ഷോപ്പത്തോണ്‍ 2025’സമ്മാന പദ്ധതിയുടെ ഭാഗമായ സ്ക്രാച്ച് ആന്‍ഡ് വിന് കൂപ്പണുകൾ നല്‍കും. ഈ കൂപ്പണുകള്‍ ഉരച്ചുനോക്കുമ്പോള്‍ തന്നെ വൗച്ചറുകള്‍, അന്തര്‍ദേശീയ യാത്രാ പാക്കേജുകള്‍ അടക്കമുള്ള സമ്മാനങ്ങള്‍ ലഭിക്കും. ഓരോ പര്‍ച്ചേസിൽ പങ്കെടുക്കുന്നവര്‍ക്കും ഒരു കിലോഗ്രാം സ്വര്‍ണം ലഭിക്കുന്നതിനുള്ള ഗ്രാന്‍ഡ് നറുക്കെടുപ്പിനുള്ള അവസരവും ലഭിക്കും.
അബൂദബി, അല്‍ഐന്‍, അല്‍ ദഫ്റ എന്നിവിടങ്ങളിലായുള്ള 12 മാളുകളിലാണ് ഷോപ്പത്തോണ്‍ 2025 സമ്മാന പദ്ധതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണത്തിനു പുറമേ അപ്പപ്പോള്‍ അറിയുന്ന സമ്മാനങ്ങളും ഷോപ്പാത്തോണില് ഒരുക്കിയിട്ടുണ്ടെന്ന് ലൈന്‍ ഇന്‍വെസ്റ്റ്മെന്റ്സ് ആന്‍ഡ് പ്രോപ്പര്‍ട്ടി ഡയറക്ടര്‍ വാജിബ് അല്‍ ഖൂരിയും ജനറല്‍ മാനേജര്‍ ബിജു ജോര്‍ജും പറഞ്ഞു. അല്‍ വത്ബ മാള്‍, മുഷ് രിഫ് മാള്‍, ഖാലിദിയാ മാള്‍, മദീനത്ത് സായിദ് ഷോപ്പിങ് സെന്റര്‍, ഫോര്‍സാന്‍ സെന്‍ട്രല്‍ മാള്‍, മസ് യാദ് മാള്‍, അല്‍ റാഹ മാള്‍, അല്‍ ഫലാഹ് സെന്‍ട്രല്‍ മാള്‍, അല്‍ ഫോഹ് മാള്‍, ബരാരി ഔട്ട് ലറ്റ് മാള്‍, ഷവാമഖ് സെന്‍ട്രല്‍ മാള്‍, അല്‍ ദഫ്ര മാള്‍ എന്നിവയാണ് സമ്മാന പദ്ധതിയില്‍ ഉള്‍പ്പെടുന്ന മാളുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

