'ഷോപ് ആന്‍ഡ് ഡ്രൈവ്' വിജയിയെ പ്രഖ്യാപിച്ചു
text_fieldsഷാര്‍ജ എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീ ‘ഷോപ് ആന്‍ഡ് ഡ്രൈവ്’ വിജയിക്ക് ആഡംബര കാര്‍ സമ്മാനിക്കുന്നു
ഷാര്‍ജ: ഈ വര്‍ഷം ആദ്യം ഷാര്‍ജ വിമാനത്താവളത്തില്‍ ആരംഭിച്ച 'ഷോപ് ആന്‍ഡ് ഡ്രൈവ്' കാമ്പയിൻ നാലാമത്തെ വിജയിയെ ഷാര്‍ജ എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീ പ്രഖ്യാപിച്ചു. ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ സന്ദര്‍ശിക്കാനും വൈവിധ്യമാര്‍ന്ന ഒപ്ഷനുകളില്‍ നിന്ന് പ്രയോജനം നേടാനും എയര്‍പോര്‍ട്ടിലെ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നാല് ആഡംബര കാറുകള്‍ ഉൾപ്പെട്ടതാണ് റാഫിള്‍ സമ്മാനങ്ങൾ.
യു.എ.ഇയില്‍നിന്നുള്ള ഖദീജ യൂസഫ് സജ്വാനിക്ക്, ഈ കാമ്പയിനിനായി അനുവദിച്ച നാല് ആഡംബര കാറുകളില്‍ ഒന്ന് ലഭിച്ചു. ഷാര്‍ജ എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീ സ്റ്റോറുകളില്‍ 200 ദിര്‍ഹം ചെലവഴിക്കുന്ന ആളുകള്‍ക്ക് നാല് മാസത്തിലൊരിക്കല്‍ ഒരു കാര്‍ നേടുന്നതിനുള്ള റാഫിളില്‍ പ്രവേശിക്കാനുള്ള അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

