ശിവഗിരി തീർഥാടന സംഗമം ബ്രോഷര്‍ പ്രകാശനം
text_fieldsഎസ്.എന്‍.ഡി.പി യു.എ.ഇയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇയില്‍ നടക്കുന്ന ശിവഗിരി തീര്‍ഥാടന സംഗമത്തിന്റെ ബ്രോഷര്‍ പ്രകാശന ചടങ്ങില്‍നിന്ന്
ഷാര്‍ജ: എസ്.എന്‍.ഡി.പി യു.എ.ഇയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇയില്‍ നടക്കുന്ന ശിവഗിരി തീർഥാടന സംഗമത്തിന്റെ ബ്രോഷര്‍ പ്രകാശനം എസ്.എന്‍.ഡി.പി യോഗം യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന് എം.കെ. രാജന്, മാത്തുക്കുട്ടി കടോണ്‍, സൂരജ് പ്രഭാകരന് എന്നിവര്‍ക്ക് നല്കി നിര്‍വഹിച്ചു.
അജ്മാന് ഇന്ത്യന്‍ അസോസിയേഷന് അങ്കണത്തില്‍ ഫെബ്രുവരി ഒമ്പതിനാണ് യു.എ.ഇയിലെ 15ാമത് ശിവഗിരി തീർഥാടന സംഗമം നടക്കുന്നത്. ശിവഗിരി ധര്‍മസംഘം സന്യാസി വര്യര്‍, കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍, യു.എ.ഇയിലെയും ഇന്ത്യയിലും പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് തീർഥാടന കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഷൈന്‍ കെ. ദാസ് അറിയിച്ചു.
രാവിലെ ഗണപതി പൂജ, ശിവഗിരി മഹാസമാധി മാതൃകയില്‍ രൂപകല്പന ചെയ്ത ഗുരദേവ മണ്ഡപത്തില്‍ ഗുരുപൂജ, സർവൈശ്വര്യ പൂജ, തീര്‍ഥാടന പദയാത്ര, തീര്‍ഥാടന സമ്മേളനം എന്നിവയും വിവിധ യൂനിറ്റുകള്‍ ഒരുക്കുന്ന കലാ പരിപാടികള്‍, സംഗമത്തിനെത്തുന്നവര്ക്കെല്ലാം ഗുരുപൂജ പ്രസാദ വിതരണം തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് വൈസ് ചെയര്മാന് പ്രസാദ് ശ്രീധരന് പറഞ്ഞു. ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ യൂത്ത് വിങ് യു.എ.ഇ കണ്‍വീനര്‍ സജാന് സത്യ, ഭാരവാഹികളായ രാജ്ഗുരു, കലേഷ്, മനോജ്, പ്രിയന്ദാസ്, ഡിജോ കീര്‍ത്തി, സുധീഷ് സുഗതന് തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

