ഷാർജയിൽ ചരക്ക് കപ്പലിൽ തീപിടിത്തം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
text_fieldsഷാർജ: ഖാലിദ് തുറമുഖത്ത് നങ്കുരമിട്ടിരുന്ന ചരക്ക് കപ്പലിന് തീപിടിച്ച് വൻ നാശനഷ്ടം. കപ്പലിലുണ്ടായിരുന്ന 13 ഇന ്ത്യക്കാരെ രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ 6.45നായിരുന്നു അപകടം. ഇറാനിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ഇന്ധ നവും വാഹനങ്ങളും ടയറുകളുമായി പോകാൻ തയ്യാറായി നിൽക്കുകയായിരുന്ന കപ്പലാണ് കത്തിയത്. അപകട കാരണം അറിവായിട്ടില്ല. അപകടം അറിഞ്ഞ ഉടൻ തുറമുഖത്തെ അഗ്നിശമന വിഭാഗവും മറ്റുപ്രദേശങ്ങളിലെ വിഭാഗങ്ങളും രക്ഷാപ്രവർത്തിനെത്തി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചതാണ് 13 പേരുടെ വിലപ്പെട്ട ജീവൻ രക്ഷിക്കായതെന്ന് സിവിൽ ഡിഫൻസ് ഡയറക്ടർ കേണൽ സാമി അൽ നഖ് വി പറഞ്ഞു.
അപകടത്തിൽ ആർക്കും പരിക്കില്ലയെന്നാണ് സൂചന. കപ്പലിൽ മലയാളി ജീവനക്കാരാരും ഇല്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കത്തിയ കപ്പലിൽ 6000 ഗാലൻ ഡീസലും കാറും ലോറിയും ഉൾപ്പെടെയുള്ള 120 വാഹനങ്ങളും 300 ടയറുകളുമാണ് ഉണ്ടായിരുന്നത്. ടയറുകളും വാഹനങ്ങളും കത്തിയിട്ടുണ്ട്. തുറമുഖത്തെ അഗ്നിശമന വിഭാഗങ്ങൾ കത്തിയ കപ്പലിനുചുറ്റും രക്ഷാകവചം തീർത്താണ് ജീവനക്കാരെ സാഹസികമായി രക്ഷപ്പെടുത്തിയത്. നൂതന സാങ്കേതി വിദ്യയിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങളും തുണയായി. സമാന സ്വഭാവമുള്ള മൂന്നാമത്തെ അപകടമാണ് മേഖലയിൽ നടക്കുന്നത്. സ്ഥിരമായി ചരക്ക് കപ്പലുകൾ കത്തുന്നതിനുള്ള കാരണത്തെ കുറിച്ച് പഠനം നടത്തുമെന്നും അപകട മേഖല ഫോറൻസിക്, പൊലീസ് വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ് ഉള്ളതെന്നും തുറമുഖ വിഭാഗം പറഞ്ഞു. അപകട സ്ഥലത്ത് നിരവധി ചരക്ക് കപ്പലുകൾ ഉണ്ടായിരുന്നവെങ്കിലും ഇവയിലേക്ക് തീ പടരാതിരിക്കുവാൻ അധികൃതർ കാണിച്ച ജാഗ്രതയാണ് വൻ ദുരന്തം വഴിമാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
