മരക്കപ്പലിന് തീപിടിച്ചു
text_fieldsദുബൈ: ദുബൈ കടലിൽ മരക്കപ്പലിന് തീപിടിച്ചു. തിങ്കളാഴ്ച പുലർച്ച 3.27ഓടെയാണ് സംഭവം. ഫ്ലൈബോർഡ് ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയതെന്ന് ദുബൈ സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു. വിവരം ലഭിച്ച ഉടൻ അഗ്നിരക്ഷസേന സ്ഥലത്തെത്തുകയും ഫ്ലൈബോർഡ് ഉപയോഗിച്ച് വെള്ളത്തിനുമീതെ ഉയർന്നുപൊങ്ങി മരക്കപ്പലിലേക്കക്ക് വെള്ളം ചീറ്റുകയുമായിരുന്നു. 4.15ഓടെ തീ നിയന്ത്രണവിധേയമാക്കി.
ഇതിന്റെ ചിത്രവും സിവിൽ ഡിഫൻസ് അതോറിറ്റി പങ്കുവെച്ചിട്ടുണ്ട്. സംഭവത്തിൽ സിവിൽ ഡിഫൻസ് അതോറിറ്റി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വെള്ളത്തിൽ വെച്ചുണ്ടാകുന്ന അത്യാഹിതങ്ങൾ നേരിടാനായി ഫ്ലൈബോർഡുകളും സ്കൈ ജെറ്റുകളും ഉപയോഗിക്കാൻ ദുബൈ പൊലീസ് സേനക്ക് നേരത്തെ പരിശീലനം നൽകിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

