ചൈൽഡ് പ്രൊട്ടക്ട് ടീം മാധ്യമ പുരസ്‌കാരം ഷിനോജ് ഷംസുദ്ദീന്
text_fieldsഷിനോജ് ഷംസുദ്ദീൻ
ദുബൈ: വിവിധ തുറകളിൽ മികവ് തെളിയിച്ചവർക്ക് ചൈൽഡ് പ്രൊട്ടക്ട് ടീം യു.എ.ഇ ഘടകം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമ ശ്രീ പുരസ്കാരത്തിന് മീഡിയ വൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഷിനോജ് ഷംസുദ്ദീൻ അർഹനായി. സെപ്റ്റംബർ പത്തിന് ദുബൈയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.
കുട്ടികളുടെ അവകാശ സംരക്ഷണം ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ മുൻനിർത്തിയാണ് ഷിനോജ് ഷംസുദ്ദീന് മാധ്യമശ്രീ പുരസ്‌കാരം നൽകുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. സാമൂഹിക പ്രവർത്തകൻ റിയാസ് കൂത്തുപറമ്പിനാണ് പ്രവാസി രത്ന പുരസ്‌കാരം. യുവ സംരംഭകൻ സലീം മൂപ്പന് ബിസിനസ് എക്സലൻസി പുരസ്‌കാരം സമ്മാനിക്കും. നാട്ടിലെ സാമൂഹിക പ്രവർത്തകൻ സജി കെ.ഉസ്മാൻകുട്ടിക്ക് യുവകർമസേവ പുരസ്കാരവും പ്രഖ്യാപിച്ചു. നൗജാസ് കായക്കൂലിനാണ് സ്പെഷൽ ജൂറി പുരസ്‌കാരം. ആർ.ജെ. ഫസലുറഹ്മാൻ, സാമൂഹ്യ പ്രവർത്തകരായ അഷ്‌റഫ് താമരശ്ശേരി, നിസാർ പട്ടാമ്പി, നെല്ലറ ശംസുദ്ദീൻ, ത്വൽഹത്ത് ഫോറം ഗ്രൂപ്, സി.പി.ടി സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം മഹമൂദ് പറക്കാട്ട് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ഇന്ത്യയിൽ കുട്ടികളുടെ അവകാശത്തിന് പ്രവർത്തിക്കുന്ന സംഘടനയാണ് ചൈൽഡ് പ്രൊട്ടക്ട് ടീം. സെപ്റ്റംബർ പത്തിന് നടക്കുന്ന വാർഷികാഘോഷത്തിെൻറ ലോഗോ പ്രകാശനം ചെയ്തു. വാർത്തസമ്മേളനത്തിൽ ഷംസുദ്ദീൻ നെല്ലറ, ത്വൽഹത്ത്, അഡ്വ.ഷറഫുദ്ദീൻ, സി.പി.ടി യു.എ.ഇ പ്രസിഡൻറ് നാസർ ഒളകര, സെക്രട്ടറി ഷഫീൽ കണ്ണൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

