ഷിഹാസ് സ്വീകരിച്ചു, ആത്മവിശ്വാസത്തിെൻറ ആദ്യ ഡോസ്
text_fieldsഷിഹാസ് വാക്സിൻ സ്വീകരിക്കുന്നു
ദുബൈ: വൈകല്യങ്ങളെ ആത്മവിശ്വാസംകൊണ്ടു ചെറുത്തുതോൽപിച്ചാണ് ഷിഹാസിന് പരിചയം. മഹാമാരി ലോകത്തെ വിറപ്പിച്ച ഏപ്രിലിൽ കോവിഡ് ബാധിതനായപ്പോഴും പതറാതെ പോരാടിയ ഷിഹാസ് മരക്കാർ ഇപ്പോൾ കോവിഡ് വാക്സിെൻറ ആദ്യ ഡോസും എടുത്തിരിക്കുകയാണ്. നല്ല ആരോഗ്യമുള്ളവർപോലും വാക്സിനെടുക്കാതെ മടിച്ചുനിൽക്കുേമ്പാഴാണ് പത്താം മാസം മുതൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഷിഹാസ് വാക്സിൻ സ്വീകരിച്ച് മാതൃക കാണിച്ചത്.
തൃശൂർ പാടൂർ രായമ്മരക്കാർ വീട്ടിൽ ഷിഹാസ് ദുബൈയിലെ അൽ ഷഫർ കമ്പനിയിൽ ഡ്രാഫ്റ്റ്സ്മാനാണ്. പത്താംമാസത്തിൽ പോളിയോ ബാധിച്ചതോടെയാണ് ഷിഹാസിെൻറ ശരീരത്തിൽ മാറ്റങ്ങൾ പ്രകടമായിത്തുടങ്ങിയത്. പിന്നീട് നടക്കാനുള്ള ബുദ്ധിമുട്ടും കൂനും എത്തിയെങ്കിലും ആത്മവിശ്വാസത്തോടെ കുതിക്കുകയായിരുന്നു അദ്ദേഹം. സഞ്ചാരപ്രിയനായ ഷിഹാസ് ഖോർഫക്കാനിലെ 2000 അടി ഉയരമുള്ള മലയിലേക്ക് നടന്നുകയറിയിട്ടുണ്ട്. ഷൗക്ക ഡാം മൗണ്ടെയിനിെൻറ 700 സ്റ്റെപ്പുകൾ നടന്നുകയറാനും ഷിഹാസിന് കഴിഞ്ഞു. നാട്ടിലെ ചില യാത്രകൾ ഭാര്യ സുമയ്യയുടെ യൂട്യൂബ് ചാനലായ സുമി ടോക്സ് (sumi talks) വഴി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചിട്ടുണ്ട്.
ഏപ്രിലിൽ കോവിഡ് ബാധിച്ചപ്പോൾ ആദ്യമൊന്ന് പതറിയെന്ന് ഷിഹാസ് പറയുന്നു. കോവിഡിനെക്കുറിച്ച് വലിയ ധാരണയില്ലാതിരുന്ന സമയമായിരുന്നു അത്. പേക്ഷ, പിന്നീട് യാഥാർഥ്യം ഉൾക്കൊള്ളുകയും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുകയും ചെയ്തു. നിശ്ചയദാർഢ്യക്കാരോട് (people of determination) ഈ രാജ്യം കാണിക്കുന്ന സ്നേഹം വിലമതിക്കാനാവാത്തതാണെന്നും ഞങ്ങളെ തേടി വീടുകളിലെത്തി കോവിഡ് പരിശോധന നടത്താറുണ്ടെന്നും ഷിഹാസ് പറഞ്ഞു. ജോലി ചെയ്യുന്ന സ്ഥാപനത്തിൽവെച്ചാണ് വാക്സിൻ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

