ദേശീയ ബഹിരാകാശ പദ്ധതിക്ക് തുടക്കമായി
text_fieldsദുബൈ: യു.എ.ഇയുടെ ദേശീയ ബഹിരാകാശ പദ്ധതിക്ക് തുടക്കമായി. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം,അബൂദബി കിരീടാവകാശിയും സായുധ സേന ഡെ. സുപ്രിം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ ചേർന്ന് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻറിലാണ് (എം.ബി.ആർ.എസ്.സി) പദ്ധതിക്ക് ഒൗദ്യോഗികമായി ആരംഭം കുറിച്ചത്. 2021ലെ ചൊവ്വാ പര്യവേക്ഷണം മുതൽ 2117ൽ അവിടെ ആദ്യ നഗരം സ്ഥാപിക്കുക വരെയുള്ള വൈവിധ്യമാർന്ന മുന്നേറ്റങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ശാസ്ത്ര സാേങ്കതിക മേഖലയിലെ മുന്നേറ്റങ്ങളിലൂടെ ഇമറാത്തി യുവത രാഷ്ട്രത്തിെൻറ ഭാസുര ഭാവി രൂപപ്പെടുത്താൻ സജ്ജമാണ് എന്നതിൽ അഭിമാനിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ സായിദ് അനുദിനം രാഷ്ട്രം കൈവരിക്കുന്ന നേട്ടങ്ങൾക്ക് പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ നേതൃത്വ പാടവത്തിനും ശൈഖ് മുഹമ്മദ് ബിൻ റാശിദിെൻറ വീക്ഷണങ്ങൾക്കും നന്ദിരേഖപ്പെടുത്തി.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ രക്ഷ കർതൃത്വത്തിലുള്ള സ്പേസ് സെൻററാണ് ബഹിരാകാശ പദ്ധതികൾക്ക് നേതൃത്വം നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
