പതഞ്ജലി ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് ശൈഖ ഹിന്ദ്
text_fieldsശൈഖ ഹെന്ദിന്റെ ട്വീറ്റ്
ഷാർജ: പതഞ്ജലി ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് ഷാർജ രാജകുടുംബാംഗം ശൈഖ ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിമി. പതഞ്ജലിയുടെയും ബാബാ രാംദേവിന്റെയും ചിത്രങ്ങൾ സഹിതമാണ് ശൈഖ ഹിന്ദിന്റെ ട്വീറ്റ്. ഇസ്ലാമിനെയും മുസ്ലിംകളെയും ക്രിസ്ത്യൻ സമുദായത്തിൽപെട്ടവരെയും അവഹേളിക്കുന്ന, കൊലപ്പെടുത്താനും രാജ്യത്തിൽനിന്ന് പുറത്താക്കാനും ആഹ്വാനം ചെയ്യുന്ന ഇദ്ദേഹത്തിന്റെ ഉൽപന്നങ്ങൾ ബഹിഷ്കരിക്കണം.
ഇന്ത്യക്കാർക്ക് എന്താണ് സംഭവിച്ചത് എന്നറിയില്ല. സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയായ ഈ തീവ്രവാദിയുടെ ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ രാജ്യം തയാറാകണം. സമാധാനപരമായ യോഗ പഠിപ്പിക്കുന്ന ഗുരുവാണിയാൾ. എന്നാൽ, ഗോമൂത്രം ഉപയോഗിച്ച് കഴുകുന്ന ഇയാളുടെ ഉൽപന്നങ്ങൾ മുസ്ലിംകൾ അറിയാതെ വാങ്ങുകയും അതുവഴി ദശലക്ഷക്കണക്കിന് സമ്പാദിക്കുകയും ചെയ്യുന്നു. കൂട്ടക്കൊലയിലേക്ക് നയിക്കുന്ന വിദ്വേഷ പ്രസംഗമോ അക്രമമോ യു.എ.ഇ അംഗീകരിക്കുന്നില്ല. നിങ്ങളുടെ വെറുപ്പ് നിങ്ങളുടെ രാജ്യത്തിനുള്ളിൽ തന്നെ നിലനിർത്തുക. എല്ലാവരെയും പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് എന്റെ രാജ്യം. ഗുരുവിന്റെ വ്യാജ വേഷം ധരിച്ചെത്തുന്ന ഫാഷിസ്റ്റ് വ്യവസായിയെ യു.എ.ഇ സ്വാഗതം ചെയ്യുന്നില്ലെന്നും ശൈഖ ഹിന്ദ് ട്വീറ്റ് ചെയ്തു. മുമ്പും ശൈഖ ഹി ന്ദ് ബി.ജെ.പി സർക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഫാഷിസത്തെയും വിമർശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

