ശൈഖ ബുദൂർ അൽ ഖാസിമി എ.യു.എസ് ഭരണസമിതി ചെയർപേഴ്സൻ
text_fieldsശൈഖ ബുദൂർ അൽ ഖാസിമി
ഷാർജ: അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് ഷാർജയുടെ (എ.യു.എസ്) ഭരണസമിതി പുനഃസംഘടിപ്പിച്ചു. ശൈഖ ബുദൂർ അൽ ഖാസിമിയാണ് ബോർഡ് ഓഫ് ട്രസ്റ്റിയുടെ പുതിയ ചെയർപേഴ്സൻ. വെള്ളിയാഴ്ച ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ബർജീൽ ആർട്ട് ഫൗണ്ടേഷൻ സ്ഥാപകൻ ശൈഖ് സുൽത്താൻ സഊദ് അൽ ഖാസിമി, അന്താരാഷ്ട്ര പുനരുപയോഗ ഊർജ ഏജൻസിയിൽ യു.എ.ഇയുടെ സ്ഥിരം പ്രതിനിധി ഡോ. നവാൽ ഖലീഫ അൽ ഹൊസാനി, ഫെഡറൽ നാഷനൽ കൗൺസിൽ മുൻ പ്രസിഡന്റ് ഡോ. അമൽ അൽ ഖുബൈസി, എമ്മാർ കമ്പനി സ്ഥാപകൻ മുഹമ്മദ് അൽ അബ്ബാർ, അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് ഷാർജ ചാൻസലർ ഡോ. സൂസൻ മമ്മ്, പെകിങ് യൂനിവേഴ്സിറ്റി മുൻ പ്രസിഡന്റ് ഡോ. ഹാവോ പിങ്, കലാമതി സെന്റർ സ്ഥാപകയും ഡയറക്ടറുമായ ബുദൂർ അൽ റഖ്ബാനി.
എസ്.എസ്.ബി.സി ബാങ്ക് മിഡിൽ ഈസ്റ്റ് ബോർഡ് ഡയറക്ടേഴ്സ് ചെയർമാൻ അബ്ദുൽ ഫത്താഹ് ഷറഫ്, മുഹമ്മദ് അൽ ഹുറൈമൽ അൽ ശംസി, മുബാദല ചൗക്കി ടി. അബ്ദുല്ല, ഡോ. ഡാനിയൽ സ്ട്രുപ, അഹമ്മദ് അബ്ദു ഈദി, അബ്ജിത് ചൗധരി എന്നിവരാണ് ബോർഡ് അംഗങ്ങൾ. മൂന്നു വർഷമാണ് അംഗങ്ങളുടെ കാലാവധി. കാലാവധി പൂർത്തിയായാൽ ഒന്നോ അതിലധികമോ തവണ പുതുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

