ശൈഖയും റാശിദും; ശൈഖ് ഹംദാന് ഇരട്ടക്കുട്ടികൾ
text_fieldsൈശഖ് ഹംദാൻ ഇരട്ടക്കുട്ടികളോടൊപ്പം
ദുബൈ: ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനും ഭാര്യ ശൈഖ ബിൻത് സഈദ് ബിൻ താനി ആൽ മക്തൂമിനും ഇരട്ടക്കുട്ടികൾ പിറന്നു.
ശൈഖ് ഹംദാനാണ് ഇൻസ്റ്റഗ്രാം സ്റ്റാറ്റസിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്. പിങ്ക്, നീല നിറങ്ങളിലുള്ള രണ്ട് കുഞ്ഞിക്കാലുകളാണ് ഇൻസ്റ്റയിൽ സ്റ്റാറ്റസായി ഇട്ടത്. ആൺകുഞ്ഞിന് റാശിദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂം എന്ന് പേരിട്ടപ്പോൾ പെൺകുഞ്ഞിെൻറ പേര് ശൈഖ ബിൻത് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂം എന്നാണ്.
കുഞ്ഞിെൻറ മാതാവിെൻറ പേര് തന്നെയാണ് മകൾക്ക് നൽകിയത്. മകന് വല്യുപ്പയുടെ ഉപ്പയുടെ പേരായ റാശിദ് എന്നും നൽകി. ഭരണാധികാരി ശൈഖ് മുഹമ്മദിെൻറ പിതാവ് ശൈഖ് റാശിദിെൻറ ചിത്രത്തിനരികിൽ ഇരട്ടകുട്ടികളുമായി ഇരിക്കുന്ന ചിത്രവും ഹംദാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഹംദാെൻറ സഹോദരിമാരായ ശൈഖ ലത്തീഫയും ശൈഖ മറിയമും ആശംസകളുമായി ഇൻസ്റ്റഗ്രാമിലെത്തി. ഹംദാനും ഭാര്യക്കും സോഷ്യൽ മീഡിയയിൽ ആശംസ പ്രവാഹമാണ്.

