Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈ​ഖ് സാ​യി​ദ്...

ശൈ​ഖ് സാ​യി​ദ് സാം​സ്‌​കാ​രി​കോ​ത്സ​വം കൊ​ടി​യി​റ​ങ്ങി

text_fields
bookmark_border
ശൈ​ഖ് സാ​യി​ദ് സാം​സ്‌​കാ​രി​കോ​ത്സ​വം കൊ​ടി​യി​റ​ങ്ങി
cancel
camera_alt

അ​ബൂ​ദ​ബി അ​ൽ വ​ത്ബ​യി​ലെ ശൈ​ഖ് സാ​യി​ദ് ഫെ​സ്​​റ്റി​വ​ൽ ന​ഗ​രി​യി​ലെ കാ​ഴ്ച​ക​ൾ 

അ​ബൂ​ദ​ബി: യു.​എ.​ഇ പ്ര​സി​ഡ​ൻ​റ് ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​െൻറ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ മൂ​ന്നു മാ​സം നീ​ണ്ടു​നി​ന്ന ശൈ​ഖ് സാ​യി​ദ് സാം​സ്‌​കാ​രി​കോ​ത്സ​വം അ​ൽ വ​ത്ബ​യി​ൽ സ​മാ​പി​ച്ചു. ആ​ഗോ​ള സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും ആ​സ്വ​ദി​ക്കാ​നും പ​ഠി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ഫെ​സ്​​റ്റി​വ​ൽ കൊ​ടി​യി​റ​ങ്ങി​യ​ത്.

ലോ​ക രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ലി​െൻറ​യും സം​സ്‌​കാ​ര​ങ്ങ​ളു​ടെ​യും നാ​ടോ​ടി​ക്ക​ഥ​ക​ളു​ടെ​യും ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളു​ടെ രു​ചി​ക്കൂ​ട്ടു​ക​ളു​ടെ​യും കൈ​മാ​റ്റ​ത്തി​നും സാം​സ്‌​കാ​രി​കോ​ത്സ​വം അ​വ​സ​രം പ​ക​ർ​ന്നു. ഗ​ൾ​ഫ്, അ​റ​ബ്, അ​ന്ത​ർ​ദേ​ശീ​യ ടീ​മു​ക​ൾ അ​വ​ത​രി​പ്പി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ പ്ര​ക​ട​നം, നാ​ടോ​ടി പ​രി​പാ​ടി​ക​ൾ, 49ാമ​ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചും പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചും ന​ട​ന്ന ര​ണ്ട് ഗി​ന്ന​സ് ലോ​ക റെ​ക്കോ​ഡു​ക​ൾ ത​ക​ർ​ത്ത ക​രി​മ​രു​ന്നു പ്ര​യോ​ഗം എ​ന്നി​വ സ​ന്ദ​ർ​ശ​ക​ർ ആ​സ്വ​ദി​ച്ചു. എ​മി​റേ​റ്റ്‌​സ് ഫൗ​ണ്ട​ൻ ഷോ​ക​ളും മ​ത്സ​ര​ങ്ങ​ളും അ​ൽ വ​ത്ബ ക​സ്​​റ്റം ഏ​രി​യ​യി​ൽ എ​ല്ലാ ദി​വ​സ​വും പ്ര​ദ​ർ​ശി​പ്പി​ച്ചു. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ തീം ​പാ​ർ​ക്കി​ലും കി​ഡ്‌​സ് നാ​ഷ​ന​ൽ വേ​ൾ​ഡ് സോ​ണി​ലും കു​ട്ടി​ക​ൾ​ക്കാ​യി നൂ​റു​ക​ണ​ക്കി​ന് ക​ലാ പ്ര​ക​ട​ന​ങ്ങ​ൾ, സം​വേ​ദ​നാ​ത്മ​ക വ​ർ​ക്ക്​​ഷോ​പ്പു​ക​ൾ, ആ​വേ​ശ​ക​ര​വും ര​സ​ക​ര​വു​മാ​യ ഗെ​യി​മു​ക​ൾ, മ​ത്സ​ര​ങ്ങ​ൾ, റാ​ഫി​ളു​ക​ൾ, വി​ല​യേ​റി​യ സ​മ്മാ​ന​ങ്ങ​ൾ എ​ന്നി​വ ഉ​ത്സ​വ ന​ഗ​രി​യി​ലെ​ത്തി​യ കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഹ​രം പ​ക​ർ​ന്നു.

അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​ൻ, ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​ൻ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഫെ​സ്​​റ്റി​വ​ൽ സു​പ്രീം സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ ഹം​ദാ​ൻ ആ​ൽ ന​ഹ്​​യാ​ൻ സാം​സ്‌​കാ​രി​കോ​ത്സ​വം വി​ജ​യ​ക​ര​മാ​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി. വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും മൂ​ന്നു മാ​സം പൈ​തൃ​ക സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കാ​ൻ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്ന് ഒ​ട്ടേ​റെ സ​ന്ദ​ർ​ശ​ക​രെ​ത്തി​യ​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Zayed
Next Story