Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈ​ഖ് സാ​യി​ദ് റോ​ഡ്...

ശൈ​ഖ് സാ​യി​ദ് റോ​ഡ് തു​ര​ങ്ക​ത്തി​ല്‍ 'അ​പ​ക​ട​മു​ണ്ടാ​ക്കി'​ അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന

text_fields
bookmark_border
ശൈ​ഖ് സാ​യി​ദ് റോ​ഡ് തു​ര​ങ്ക​ത്തി​ല്‍ അ​പ​ക​ട​മു​ണ്ടാ​ക്കി​   അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന
cancel
camera_alt

ശൈ​ഖ് സാ​യി​ദ് റോ​ഡ് തു​ര​ങ്ക​ത്തി​ല്‍ അ​ബൂ​ദ​ബി എ​മ​ര്‍ജ​ന്‍സി സേ​വ​ന വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച മോ​ക് ഡ്രി​ല്‍

അ​ബൂ​ദ​ബി: ശൈ​ഖ് സാ​യി​ദ് റോ​ഡ് തു​ര​ങ്ക​ത്തി​ല്‍ അ​പ​ക​ട, ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന മോ​ക് ഡ്രി​ല്‍ സം​ഘ​ടി​പ്പി​ച്ച് അ​ബൂ​ദ​ബി എ​മ​ര്‍ജ​ന്‍സി സേ​വ​ന വി​ഭാ​ഗം. അ​പ​ക​ട​വേ​ള​യി​ലെ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ശേ​ഷി വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ വ​ഹി​ക്കു​ന്ന ലോ​റി​യും യാ​ത്രി​ക​രു​മാ​യി പോ​വു​ന്ന ബ​സ്സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ന്ന​താ​യി​രു​ന്നു മോ​ക് ഡ്രി​ല്‍. കൂ​ട്ടി​യി​ടി​യെ തു​ട​ര്‍ന്നു​ണ്ടാ​കു​ന്ന അ​ഗ്നി​ബാ​ധ​യും സൃ​ഷ്ടി​ച്ചു. കൂ​ട്ടി​യി​ടി​യിൽ പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രെ ര​ക്ഷി​ക്കു​ന്ന ന​ട​പ​ടി​ക​ളും അ​ര​ങ്ങേ​റി.

ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ട്രാ​ന്‍സ്‌​പോ​ര്‍ട്ട് സെ​ന്‍റ​ര്‍, പൊ​ലീ​സ്, മു​നി​സി​പ്പാ​ലി​റ്റി, സെ​ന്‍റ​ര്‍ ഫോ​ര്‍ വേ​സ്റ്റ്​ മാ​നേ​ജ്‌​മെൻറ്, എ​മി​റേ​റ്റ്‌​സ് ജ​ന​റ​ല്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് ആ​ൻ​ഡ്​ സ​ര്‍വി​സ​സ്, എ​സ്.​ടി എ​ന്‍ജി​നീ​യ​റി​ങ് ഇ​ല​ക്ട്രോ​ണി​ക്‌​സ് ലി​മി​റ്റ​ഡ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് ന​ട​ത്തി​യ​ത്. തു​ര​ങ്ക​ങ്ങ​ള്‍ക്കു​ള്ളി​ല്‍ അ​പ​ക​ടം ന​ട​ന്നാ​ല്‍ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്രി​ക​ര്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ബോ​ധ​വ​ത്ക​ര​ണം ന​ല്‍കി. തു​ര​ങ്ക​ത്തി​ല്‍ അ​പ​ക​ടം ന​ട​ന്നാ​ല്‍ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ല്‍ ചു​വ​ന്ന സി​ഗ്‌​ന​ല്‍ തെ​ളി​യു​മെ​ന്നും ഗ​താ​ഗ​തം മ​റ്റു വ​ഴി​ക​ളി​ലേ​ക്ക് തി​രി​ച്ചു​വി​ടു​മെ​ന്നും അ​റി​യി​ച്ച ഗ​താ​ഗ​ത​വ​കു​പ്പ് അ​ഗ്‌​നി​ശ​മ​ന​സേ​ന​യു​ടെ വാ​ഹ​ന​ങ്ങ​ള്‍ വ​ഴി​യൊ​രു​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കൂ​ട്ടി​ച്ചേ​ര്‍ത്തു. മ​റ്റു​വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്രി​ക​ര്‍ ഡോ​റി​ന്‍റെ ചി​ല്ലു​ക​ള്‍ താ​ഴ്ത്ത​രു​തെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Zayed road accident'caused an accident'authorities Search
News Summary - Sheikh Zayed road accident 'caused an accident' by the authorities Search
Next Story