ശൈഖ് സായിദ് റോഡിൽ ഗതാഗതം എളുപ്പമാക്കി ആർ.ടി.എ പദ്ധതി
text_fieldsദുബൈ: ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനുമായി ശൈഖ് സായിദ് റോഡിൽ മൂന്ന് നവീകരണ പ്രവൃത്തികൾ നടപ്പാക്കി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). അൽ മനാറ ഭാഗത്തേക്ക് ഒരു പുതിയ പാത കൂടി രൂപപ്പെടുത്തുകയും ഉമ്മുൽ ശെയ്ഫ് സ്ട്രീറ്റിനും അൽ മനാറ സ്ട്രീറ്റിനും ഇടയിൽ അബൂദബിയുടെ ഭാഗത്തേക്ക് ചേരുന്ന ഭാഗത്തിന്റെ നീളം കൂട്ടുന്നതുമാണ് ആദ്യത്തെ പദ്ധതി.
ഇത് ഈ ദിശയിലെ വാഹനങ്ങളുടെ ശേഷി 30 ശതമാനം വർധിപ്പിക്കാനും എൻട്രി, എക്സിറ്റ് ഗതാഗതം മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ്.
ദുബൈ മാളിനടുത്തുള്ള ശൈഖ് സായിദ് റോഡിലെ ഫസ്റ്റ് ഇന്റർചേഞ്ചിലേക്ക് പോകുന്ന ഷാംഗ്രി-ലാ ഹോട്ടലിന് മുന്നിലുള്ള സർവിസ് റോഡിന്റെ എക്സിറ്റിലെ നവീകരണമാണ് നടപ്പാക്കിയ മറ്റൊരു പദ്ധതി. അൽ മറാബി സ്ട്രീറ്റിനും അൽ മനാറ സ്ട്രീറ്റിനും ഇടയിലുള്ള അബൂദബിയുടെ ഭാഗത്തേക്ക് ചേരുന്ന ഭാഗത്തിന്റെ നീളം വർധിപ്പിക്കുന്നതാണ് മറ്റൊരു നവീകരണം.
ഈ പദ്ധതികൾ തിരക്ക് കുറക്കുന്നതിനും കാത്തിരിപ്പ് സമയവും വരിയും കുറക്കുന്നതിനും തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങളുടെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ആർ.ടി.എയുടെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ റോഡ് ആൻഡ് ഫെസിലിറ്റീസ് മെയിന്റനൻസ് ഡയറക്ടർ അബ്ദുല്ല ലൂത്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

