Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ് സായിദ് മോസ്‌ക്...

ശൈഖ് സായിദ് മോസ്‌ക് സെൻറർ ഹിജറ കലണ്ടർ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
ശൈഖ് സായിദ് മോസ്‌ക് സെൻറർ ഹിജറ കലണ്ടർ പ്രസിദ്ധീകരിച്ചു
cancel

അബൂദബി: ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെൻറർ ഹിജ്റ വർഷം 1443 ലെ കലണ്ടർ പ്രസിദ്ധീകരിച്ചു. നമസ്‌കാര സമയം, ഉദയ-അസ്​തമയ സമയം, രാജ്യത്തെ മറ്റു ഭാഗങ്ങളിലെ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയ ഹിജറ കലണ്ടറിൽ പ്രധാന ജ്യോതിശാസ്ത്ര-കാലാവസ്​ഥ വിവരങ്ങൾ, പ്രത്യേക പ്രാർഥനകളും ഹദീസുകളും എന്നിവ ഉൾപ്പെടുന്നു.

എല്ലാ പ്രായത്തിലുമുള്ളവർക്കും എളുപ്പത്തിൽ നോക്കാനും മനസ്സിലാക്കാനും കഴിയുന്ന വിധത്തിലാണ് ഉള്ളടക്കം. ശാസ്ത്രീയവും മതപരവും ജ്യോതിശാസ്ത്രപരവുമായ മാർഗനിർദേശങ്ങൾക്കനുസൃതമായാണ് കലണ്ടർ തയാറാക്കിയത്.

നാഷനൽ സെൻറർ ഓഫ് മെട്രോളജി, ജനറൽ അതോറിറ്റി ഓഫ് ഇസ്​ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെൻറ്​സ്, ഷാർജ അക്കാദമി ഓഫ് അസ്‌ട്രോണമി, സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി, എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി, അബൂദബി ഇൻറർനാഷനൽ അസ്‌ട്രോണമിക്കൽ സെൻറർ എന്നിവയുടെ സഹകരണത്തോടെയാണ് കലണ്ടറിലെ ഉള്ളടക്കം ക്രമീകരിച്ചത്.

ഇസ്​ലാമിക നിയമം, ജ്യോതിശാസ്ത്രം എന്നിവയിലെ വിദഗ്​ധർ അടങ്ങുന്ന പ്രത്യേക സമിതി കലണ്ടറിലെ വിവരങ്ങൾ അംഗീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabiSheikh Zayed MosqueHijra Calendar
News Summary - Sheikh Zayed Mosque Center has published the Hijra Calendar
Next Story