Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈ​ഖ് സാ​യി​ദ്...

ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ലി​ന്​ നാ​ല് ലോ​ക റെ​ക്കോ​ഡു​ക​ള്‍

text_fields
bookmark_border
drone show
cancel
camera_alt

ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ലി​ല്‍ പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ഡ്രോ​ൺ ഷോ

അ​ബൂ​ദ​ബി: അ​ല്‍ വ​ത്ബ​യി​ല്‍ ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ലി​ല്‍ പു​തു​വ​ര്‍ഷ​പ്പി​റ​വി​യു​ടെ ആ​ഘോ​ഷ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​ക​ള്‍ ത​ക​ര്‍ത്ത​ത് നാ​ല് ലോ​ക റെ​ക്കോ​ഡു​ക​ള്‍.

ക​രി​മ​രു​ന്ന് പ്ര​ക​ട​ന​വും 60 മി​നി​റ്റ് നീ​ണ്ട ഡ്രോ​ണ്‍ ഷോ​യു​മാ​ണ് ലോ​ക റെ​ക്കോ​ഡു​ക​ളി​ട്ട​ത്. ക​രി​മ​രു​ന്ന് പ്ര​ക​ട​നം മാ​ത്രം മൂ​ന്ന്​ റെ​ക്കോ​ഡു​ക​ള്‍ സൃ​ഷ്ടി​ച്ച​പ്പോ​ള്‍ 5000 ഡ്രോ​ണു​ക​ള്‍ തീ​ര്‍ത്ത ആ​കാ​ശ​വി​സ്മ​യം ഒ​രു ലോ​ക റെ​ക്കോ​ഡ് തി​രു​ത്തി​യെ​ഴു​തി. ഏ​റ്റ​വും വ​ലി​യ ആ​കാ​ശ ലോ​ഗോ എ​ന്ന റെ​ക്കോ​ഡാ​ണ് ഡ്രോ​ണ്‍ ഷോ​യി​ലൂ​ടെ സം​ഘാ​ട​ക​ര്‍ സ്ഥാ​പി​ച്ച​ത്. കൂ​റ്റ​ന്‍ പ​ക്ഷി​യു​ടെ രൂ​പ​മാ​ണ് ഡ്രോ​ണു​ക​ള്‍ ആ​കാ​ശ​ത്ത് വ​ര​ച്ച​ത്.

വ​ലു​പ്പം, സ​മ​യം, ആ​കൃ​തി എ​ന്നി​ങ്ങ​നെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​രി​മ​രു​ന്ന് പ്ര​ക​ട​നം ലോ​ക റെ​ക്കോ​ഡ് ഇ​ട്ട​ത്. എ​മി​റേ​റ്റ്‌​സ് ഫൗ​ണ്ടെ​യ്ന്‍, ഗ്ലോ​വി​ങ് ട​വേ​ഴ്‌​സ് ഗാ​ര്‍ഡ​ന്‍, ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ലി​ന്‍റെ വി​വി​ധ പ​വി​ലി​യ​നു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ട​ക്കം വി​പു​ല​മാ​യ പു​തു​വ​ര്‍ഷാ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് അ​ബൂ​ദ​ബി​യി​ല്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. മാ​ര്‍ച്ച് ഒ​മ്പ​തി​നാ​ണ്​ ഫെ​സ്റ്റി​വ​ല്‍ സ​മാ​പി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World RecordUAE newsSheikh Zayed Festival
News Summary - Sheikh Zayed Festival holds four world records
Next Story