വിദ്യഭ്യാസം, വിദ്യഭ്യാസം, വിദ്യഭ്യാസം
text_fieldsദുബൈ: അറബ് ലോകത്തെ അഞ്ചു കോടി വിദ്യാർഥികൾക്ക് സൗജന്യ ഇലക്ട്രോണിക് വിദ്യാഭ്യാസ പദ്ധതിയൊരുക്കി യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും. പ്രഥമ പരിഗണന വിദ്യാഭ്യാസത്തിന്, രണ്ടാമത്തെ പരിഗണന വിദ്യാഭ്യാസത്തിന്, മൂന്നാമത്തെ പരിഗണനയും വിദ്യാഭ്യാസത്തിന് എന്ന പ്രഖ്യാപനത്തോടെയാണ് ശൈഖ് മുഹമ്മദ് ബിൻ റാശിദ് അറബിക് ഇലക്ട്രോണിക് എജ്യൂകേഷനൽ ഇനിഷ്യേറ്റിവ് എന്ന് പേരിട്ട പദ്ധതിക്ക് തിങ്കളാഴ്ച ശൈഖ് മുഹമ്മദ് തുടക്കമിട്ടത്.
ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നിരവധി കുഞ്ഞുങ്ങളുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
ശൈഖ് മുഹമ്മദ് കുട്ടികളുമായി മേഖലയിലെ ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകരാണ് ഇ^വിദ്യാഭ്യാസ പദ്ധതി യാഥാർത്യമാക്കുക.
ദിവസേന 21 വീഡിയോകൾ എന്ന കണക്കിൽ 1.1 കോടി വാക്കുകൾ അറബിയിലേക്ക് വിവർത്തനം ചെയ്ത് ഒരു വർഷം കൊണ്ട് 5000 വീഡിയോകൾ പുറത്തിറക്കും. ഇൗ വീഡിയോകളാണ് പദ്ധതിയിലെ പാഠപുസ്തകങ്ങൾ.
രണ്ടാം ഘട്ടത്തിൽ വീഡിയോ പിന്നീട് രേഖകളാക്കും. അടുത്ത ഘട്ടത്തിൽ അവ അറബിയിലേക്ക് വിവർത്തനം ചെയ്യും.
അറബി ഭാഷയിൽ തന്നെ 5000 വിദ്യാഭ്യാസ വീഡിയോകൾ തയ്യാറാക്കലാണ് പദ്ധതിയുടെ നാലാം ഘട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
