Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദി​ബ്ബ​യി​ൽ പു​തി​യ...

ദി​ബ്ബ​യി​ൽ പു​തി​യ സ്കൂ​ൾ നി​ർ​മി​ക്കാ​ൻ ശൈ​ഖ്​ സു​ൽ​ത്താ​ന്‍റെ ഉ​ത്ത​ര​വ്​

text_fields
bookmark_border
ദി​ബ്ബ​യി​ൽ പു​തി​യ സ്കൂ​ൾ നി​ർ​മി​ക്കാ​ൻ ശൈ​ഖ്​ സു​ൽ​ത്താ​ന്‍റെ ഉ​ത്ത​ര​വ്​
cancel
camera_alt

ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ ദി​ബ്ബ അ​ൽ ഹി​സ്നി​ൽ പു​തി​യ സ്കൂ​ൾ നി​ർ​മി​ക്കാ​ൻ സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഉ​ത്ത​ര​വി​ട്ടു. പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ വേ​ണ്ടി​യാ​ണ്​ പു​തി​യ സ്കൂ​ൾ നി​ർ​മി​ക്കു​ന്ന​ത്.

24 ക്ലാ​സ്​ മു​റി​ക​ൾ ഉ​ൾ​പ്പെ​ട്ട വി​പു​ല​മാ​യ സം​വി​ധാ​ന​മാ​ണ്​ സ്കൂ​ളി​നാ​യി ഒ​രു​ക്കു​ന്ന​ത്. എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പ​ഠ​ന സം​വി​ധാ​ന​ങ്ങ​ളും സ​ഹി​ത​മാ​യി​രി​ക്കും കെ​ട്ടി​ടം നി​ർ​മി​ക്കു​ക. ഇ​തോ​ടൊ​പ്പം ഷാ​ർ​ജ കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്ത യൂ​നി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യും വാ​ണി​ജ്യ കേ​ന്ദ്ര​വും സ്ഥാ​പി​ക്കാ​നും ശൈ​ഖ്​ സു​ൽ​ത്താ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​ൽ സ​ജ​യി​ലെ സ്കൂ​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​തി​വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത സെ​മ​സ്റ്റ​ർ ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​മ്പ്​​ പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ്​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh SultanDibbaschool
News Summary - Sheikh Sultan instructs new school to be built in Dibba
Next Story