ശൈഖ് സുൽത്താൻ ബിൻ സായിദ് വിടവാങ്ങി
text_fieldsഅബൂദബി: രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ മകനും പ്രസിഡന്‍റ് ശൈഖ് ഖലീഫയുടെ സഹോദരനുമായ ശൈഖ് സുൽത്താൻ ബിൻ സായിദ് ആൽ നഹ്യാൻ അന്തരിച്ചു. 63 വയസായിരുന്നു. മുൻ ഉപപ്രധാനമന്ത്രിയായിരുന്ന ശൈഖ് സുൽത്താൻ നിലവിൽ പ്രസിഡൻറിന്‍റെ പ്രതിനിധിയായിരുന്നു.
മരണത്തിൽ പ്രസിഡന്‍റ് ശൈഖ് ഖലീഫ അനുശോചനം രേഖപ്പെടുത്തി. മരണത്തെ തുടർന്ന് രാജ്യത്ത് മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്്. ഒാഫീസുകളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടും. വിനോദ പരിപാടികളും നിർത്തി വെക്കും.
അൽെഎനിൽ ജനിച്ച ശൈഖ് സുൽത്താൻ സോമർസെറ്റ് മിൽമീൽഡ് സ്കൂൾ, സാന്റ്ഹർട്ട് മിലിറ്ററി അക്കാദമി എന്നിവിടങ്ങളിലായാണ് പഠനം പൂർത്തിയാക്കിയത്. കലാ^സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഏറെ പിന്തുണ നൽകിയിരുന്ന രാജകുടുംബാംഗമാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
