Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൈനയില്‍ റാസല്‍ഖൈമയുടെ ആഗോള വാണിജ്യ സാധ്യതകള്‍ അവതരിപ്പിച്ച് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗം ശൈഖ് സഊദ്

text_fields
bookmark_border
uae
cancel
camera_alt

റാസല്‍ഖൈമ ഭരണാധിപൻ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ചൈനയിലെ ഷെന്‍ഷെനില്‍ നടന്ന ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കുന്നു

റാസല്‍ഖൈമ: റാസല്‍ഖൈമയും ചൈനയും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ചൈനയില്‍ നടന്ന ബിസിനസ് സമ്മേളനത്തില്‍ പങ്കെടുത്ത് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി. കഴിഞ്ഞവാരം ചൈനയിലെ ഷെന്‍ഷെനില്‍ നടന്ന ഉച്ചകോടിയില്‍ റാസല്‍ഖൈമയിലെ നിക്ഷേപ സാധ്യതകള്‍ റാക് ഭരണാധിപന്‍ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി അവതരിപ്പിച്ചു. സര്‍ക്കാര്‍ പ്രതിനിധികള്‍, നിക്ഷേപകര്‍, പ്രമുഖ വ്യവസായികള്‍ തുടങ്ങി 300ഓളം പേര്‍ പങ്കെടുത്ത ഉച്ചകോടിയില്‍ റാസല്‍ഖൈമയും ചൈനയും തമ്മിലുള്ള സാമ്പത്തിക സഹകരണ വിപുലീകരണ സാധ്യതകള്‍ ചര്‍ച്ച ചെയ്തു. ചൈനയുമായി റാസല്‍ഖൈമക്ക് നിലവില്‍ ശക്തമായ വ്യാപാര ബന്ധമുണ്ട്. 400ലധികം ചൈനീസ് കമ്പനികള്‍ എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഉൽപാദന മേഖല, എ.ഐ, ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍, പുനരുപയോഗ ഊര്‍ജം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍ ഉച്ചകോടിയില്‍ ശൈഖ് സഊദ് വി​ശദീകരിച്ചു. ‘മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ വിപണികളിലേക്ക് ബിസിനസുകാര്‍ക്ക് പ്രവേശനം സാധ്യമാക്കുന്ന യു.എ.ഇയുടെ വടക്കന്‍ കവാടമാണ് റാസല്‍ഖൈമ. ജനങ്ങളുടെ ജീവിതനിലവാരം നിലനിര്‍ത്തിക്കൊണ്ട് ആഗോള വിതരണ ശൃംഖലകളുമായി ബന്ധിപ്പിച്ച സമ്പദ്​ വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം’ -അദ്ദേഹം പറഞ്ഞു. ഷെന്‍ഷെന്‍ മേയര്‍ ലിയുനുമായി ശൈഖ് സഊദ് നടത്തിയ കൂടിക്കാഴ്ചയില്‍ ഇരു നഗരങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, വികസനം എന്നിവയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു.

റാസല്‍ഖൈമയിലെ സാമ്പത്തിക വികസന സ്ഥാപനങ്ങളുമായി ബന്ധപ്പെടാനും നിക്ഷേപം, ധനകാര്യം, വ്യാപാരം, വാണിജ്യ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്താനും ചൈനീസ് കമ്പനികള്‍ക്ക് അവസരമൊരുക്കുന്നതായിരുന്നു ഉച്ചകോടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sheikh Saud Highlights Ras Al Khaimah's Global Trade Potential in China
Next Story