Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതലമുറയിലെ നിക്ഷേപം മികച്ച ഭാവിയുടെ അടിത്തറ -ശൈഖ് സഊദ്

text_fields
bookmark_border
യുവതലമുറയിലെ നിക്ഷേപം മികച്ച ഭാവിയുടെ അടിത്തറ -ശൈഖ് സഊദ്
cancel
camera_alt

റാസല്‍ഖൈമ ഭരണാധിപന്‍ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി 20-ാമത് ‘റാസല്‍ഖൈമ അവാര്‍ഡ്സ് ഫോര്‍ എജുക്കേഷനല്‍ എക്സലന്‍സ് 2026’ പുരസ്കാര ജേതാക്കളോടൊപ്പം 

റാസല്‍ഖൈമ: യുവതലമുറയില്‍ നിക്ഷേപം നടത്തുകയും അവര്‍ക്ക് അറിവും നൈപുണ്യവും പകര്‍ന്നുനല്‍കുകയും ചെയ്യുന്നത് മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിന് അനിവാര്യമാണെന്ന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി അഭിപ്രായപ്പെട്ടു. റാക് കള്‍ച്ചറല്‍ ക്രിയേറ്റീവ് സെന്‍ററില്‍ 20-ാമത് ‘റാസല്‍ഖൈമ അവാര്‍ഡ്സ് ഫോര്‍ എജുക്കേഷനല്‍ എക്സലന്‍സ് 2026’ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹങ്ങളുടെ പുരോഗതിക്കും ഭാവി വികസനത്തിനും അടിത്തറയാകുന്നത് വിദ്യാഭ്യാസമാണ്. യുവതലമുറയെ അറിവും കഴിവുകളും നല്‍കി ശാക്തീകരിക്കുന്നത് രാജ്യത്തിന്‍റെ വികസനയാത്ര തുടരാനും മികച്ച ഭാവി രൂപപ്പെടുത്താനുമുള്ള ശേഷി വര്‍ധിപ്പിക്കുമെന്ന് ശൈഖ് സഊദ് പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ മികവ് അംഗീകരിക്കുന്നത് നേട്ടങ്ങള്‍ കൈവരിച്ചവരോടുള്ള സമൂഹത്തിന്‍റെ ആദരവ് പ്രകടിപ്പിക്കുന്നതിനൊപ്പം കഠിനാധ്വാനം, അഭിലാഷം, സമൂഹത്തിന് നല്‍കുന്ന സംഭാവന എന്നിവയുടെ മൂല്യം ഉയര്‍ത്തിക്കാട്ടുന്ന സന്ദേശം കൂടിയാണ്.

മാറ്റങ്ങളെ മനസിലാക്കാനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും സമൂഹത്തിന് ഫലപ്രദമായ സംഭാവന നല്‍കാനും ആവശ്യമായ അറിവും നൈപുണ്യവും മക്കള്‍ക്ക് ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്നു. വിദ്യാഭ്യാസ മേഖലയിലെ മികവ് അടിസ്ഥാനമാക്കി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍, വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 26 വിഭാഗങ്ങളിലായി 68 പേരെ ചടങ്ങില്‍ ആദരിച്ചു. റാസല്‍ഖൈമയിലെ പ്രമുഖ വിദ്യാഭ്യാസ സംരംഭങ്ങളിലൊന്നായ ‘റാസല്‍ഖൈമ അവാര്‍ഡ്സ് ഫോര്‍ എജുക്കേഷന്‍ എക്സലന്‍സ്’ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ 2004ലാണ് ആരംഭിച്ചത്.

വിദ്യാഭ്യാസ ഗവേഷണം, നവീകരണം, പരിസ്ഥിതി സുസ്ഥിരത, പ്രകടനം, ക്ഷേമം തുടങ്ങിയ വിവിധ മേഖലകളിലെ മികവ് മുന്‍ നിര്‍ത്തിയാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്. നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നടപടിക്രമങ്ങളിലൂടെയാണ് മികച്ച നേട്ടങ്ങള്‍ കൈവരിച്ച സ്കൂളുകള്‍, പ്രധാനധ്യാപകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവരെ പുരസ്കാരത്തിനായി തെരഞ്ഞെടുക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനൊപ്പം വിദ്യാഭ്യാസ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും തുടര്‍ച്ചയായ വികസനത്തിനും നവീകരണത്തിനും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sheikh Saud
Next Story