ശൈഖ് നെഹ്യാൻ ബിൻ മുബാറക് പുതിയ ഇറാൻ പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തി
text_fieldsശൈഖ് നെഹ്യാൻ ബിൻ മുബാറക്
ദുബൈ: വ്യാഴാഴ്ച അധികാരമേറ്റ ഇറാൻ പ്രസിഡൻറ് ഇബ്രാഹീം റഈസിയുമായി യു.എ.ഇ സഹിഷ്ണുത-സഹവർത്തിത്വ മന്ത്രി ശൈഖ് നെഹ്യാൻ ബിൻ മുബാറക് കൂടിക്കാഴ്ച നടത്തി.ശൈഖ് നെഹ്യാനും സംഘവും ഔദ്യോഗിക സന്ദർശനത്തിന് തെഹ്റാനിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ എന്നിവരുടെ അഭിവാദ്യം പുതിയ ഇറാൻ പ്രസിഡൻറിനെ ശൈഖ് നെഹ്യാൻ അറിയിച്ചു.
കൂടിക്കാഴ്ചയിൽ യു.എ.ഇയുമായി എല്ലാ മേഖലകളിലും ബന്ധം ഊഷ്മളമാക്കാനുള്ള ആഗ്രഹം ഇബ്രാഹീം റഈസി പങ്കുവെച്ചതായി ഇമറാത്തി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

