Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈ​ഖ്​ മു​ഹ​മ്മ​ദ്​...

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബോ​ട്ട്​ ഷോ ​സ​ന്ദ​ർ​ശി​ച്ചു; മേ​ള നാ​ളെ സ​മാ​പി​ക്കും

text_fields
bookmark_border
Sheikh Muhammad
cancel
camera_alt

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ദു​ബൈ അ​ന്താ​രാ​ഷ്​​​ട്ര ബോ​ട്ട്​ ഷോ ​സ​ന്ദ​ർ​ശി​ക്കു​ന്നു

ദു​ബൈ: യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ദു​ബൈ അ​ന്താ​രാ​ഷ്​​​ട്ര ബോ​ട്ട്​ ഷോ ​സ​ന്ദ​ർ​ശി​ച്ചു. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​ഗ​താ​ഗ​ത പ്ര​ദ​ർ​ശ​ന​മാ​യ ബോ​ട്ട്​ ഷോ​യു​ടെ 29ാമ​ത്​ എ​ഡി​ഷ​നാ​ണ്​ ദു​ബൈ ഹാ​ർ​ബ​റി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ഏ​റ്റ​വും പു​തി​യ​തും പ്ര​ധാ​ന​വു​മാ​യ ബോ​ട്ടു​ക​ൾ, യോ​ട്ടു​ക​ൾ, ക​പ്പ​ലു​ക​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ്ര​ത്യേ​ക​ത​ക​ൾ ചോ​ദി​ച്ച​റി​ഞ്ഞു. ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ച മേ​ള ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും.

ഇ​ത്ത​വ​ണ ബോ​ട്ട്​ ഷോ​യി​ൽ 175 ജ​ല​യാ​ന​ങ്ങ​ൾ അ​ണി​നി​ര​ന്നി​ട്ടു​ണ്ട്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ 30,000 സ​ന്ദ​ർ​ശ​ക​ർ എ​ത്തു​മെ​ന്നാ​ണ്​ സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ്ര​ശ​സ്ത സ്ഥാ​പ​ന​ങ്ങ​ളാ​യ അ​സി​മു​ത്, ഫെ​റാ​റ്റി, ഗ​ൾ​ഫ്​ ക്രാ​ഫ്​​റ്റ്, പ്രി​ൻ​സ​സ്, സാ​ൻ ലെ​റെ​ൻ​സോ, സ​ൺ​റീ​ഫ്, സ​ൺ​സീ​ക​ർ ഗ​ൾ​ഫ്​ തു​ട​ങ്ങി​യ​വ​യു​ടെ ജ​ല​യാ​ന​ങ്ങ​ൾ ഇ​ത്ത​വ​ണ അ​ണി​നി​ര​ന്നി​ട്ടു​ണ്ട്. പു​തി​യ യാ​ന​ങ്ങ​ളു​ടെ ലോ​ഞ്ചി​ങ്ങും ബോ​ട്ട് ഷോ​യി​ൽ ന​ട​ക്കു​ന്നു​ണ്ട്. ജ​ല​ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ നൂ​ത​ന ആ​ശ​യ​ങ്ങ​ളും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ബോ​ട്ട്​ ഷോ ​സ​ന്ദ​ർ​ശ​ന​ത്തി​ൽ ദു​ബൈ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദ് ആ​ൽ മ​ക്​​തൂം, ദു​ബൈ മീ​ഡി​യ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ഹ്മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​ര​ട​ക്കം പ്ര​മു​ഖ​ർ ശൈ​ഖ്​ മു​ഹ​മ്മ​ദി​നെ സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​നു​ഗ​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Muhammadboat showUAE
News Summary - Sheikh Muhammad visited the boat show; The fair will conclude tomorrow
Next Story