Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശൈഖ് മുഹമ്മദ് റോഡരികിൽ; വൈറലായി വീഡിയോ
text_fieldsbookmark_border
ശൈഖ് മുഹമ്മദ് ബിൻ സയിദ് റോഡരികിലൂടെ നടന്നുപോകുന്ന ദൃശ്യം
ദുബൈ: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സയിദ് ആൽ നഹ്യാൻ റോഡരികിലൂടെ നടന്നുപോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ഒരാളോട് സംസാരിച്ചുകൊണ്ട് നടന്നു നീങ്ങുന്ന വീഡിയോ സമീപത്തെ റോഡിലൂടെ കടന്നുപോകുന്ന ഒരാൾ വാഹനത്തിൽ നിന്ന് പകർത്തിയതാണ്.
വീഡിയോയിൽ പിറകിലായി മൂന്നുപേരെ കാണാമെങ്കിലും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരോ സർക്കാർ പ്രതിനിധികളോ കൂടെയില്ല. വളരെ അപൂർവമായ കാഴ്ച എന്ന നിലയിലാണ് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ അതിവേഗം വൈറലായത്. സാധാരണക്കാരെ പോലെ റോഡകിലിലൂടെ സഞ്ചരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം രാജ്യം എത്രത്തോളം സുരക്ഷിതമാണെന്നതിന്റെ തെളിവാണെന്നും ചിലർ പ്രതികരിച്ചു.
Next Story

