Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൊറോ​ക്കോ വിജയം; ശൈഖ്​...

മൊറോ​ക്കോ വിജയം; ശൈഖ്​ മുഹമ്മദ്​ അഭിനന്ദനമറിയിച്ചു

text_fields
bookmark_border
മൊറോ​ക്കോ വിജയം; ശൈഖ്​ മുഹമ്മദ്​ അഭിനന്ദനമറിയിച്ചു
cancel

അ​ബൂ​ദ​ബി: പോ​ർ​ചു​ഗ​ലി​നെ തോ​ൽ​പി​ച്ച്​ ഫി​ഫ ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ൽ സെ​മി ഫൈ​ന​ൽ പ്ര​വേ​ശ​നം നേ​ടി​യ മൊ​റോ​ക്ക​ൻ ടീ​മി​ന്‍റെ നേ​ട്ട​ത്തി​ൽ യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു.

മൊ​റോ​ക്കോ രാ​ജാ​വ്​ മു​ഹ​മ്മ​ദ്​ ആ​റാ​മ​നെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ്​ അ​നു​മോ​ദ​നം അ​റി​യി​ച്ച​ത്. ഒ​രു അ​റ​ബ്​ രാ​ജ്യം ആ​ദ്യ​മാ​യി കൈ​വ​രി​ക്കു​ന്ന ച​രി​ത്ര​നേ​ട്ടം സ​ന്തോ​ഷ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൊ​റോ​ക്ക​ൻ ദേ​ശീ​യ ടീ​മി​ന്‍റെ അ​സാ​ധാ​ര​ണ പ്ര​ക​ട​ന​ത്തെ​യും അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ​യും അ​ച്ച​ട​ക്ക​ത്തെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു. വ​രാ​നി​രി​ക്കു​ന്ന മാ​ച്ചു​ക​ളി​ൽ അ​വ​ർ​ക്ക് കൂ​ടു​ത​ൽ ഭാ​ഗ്യ​വും വി​ജ​യ​വും നേ​രു​ന്നു -ശൈ​ഖ്​ മു​ഹ​മ്മ​ദ്​ രാ​ജാ​വി​നോ​ട്​ പ​റ​ഞ്ഞു.രാ​ജാ​വ് ശൈ​ഖ്​ മു​ഹ​മ്മ​ദി​ന് ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ക​യും യു.​എ.​ഇ​ക്ക് കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Muhammadmoracocongratulate
News Summary - Sheikh Muhammad congratulate moraco
Next Story