ശൈഖ് മുഹമ്മദ് ബിൻ റാശിദിന്റെ പുസ്തകങ്ങൾ വിതരണം ചെയ്തു
text_fieldsടീം ടോളറൻസ് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം രചിച്ച പുസ്തകങ്ങൾ സ്വദേശികൾക്ക് കൈമാറുന്നു
ദുബൈ: യു.എ.ഇയുടെ 53ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ടീം ടോളറൻസ് യു.എ.ഇയുടെ നേതൃത്വത്തിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം രചിച്ച പുസ്തകങ്ങൾ സ്വദേശികൾക്കായി വിതരണം ചെയ്തു.
ഇമാറാത്തിന്റെ കെട്ടുറപ്പും ജനങ്ങളിൽ സന്തോഷ ജീവിതം എങ്ങനെ സാധ്യമാക്കാം എന്നതിനെക്കുറിച്ചുള്ള, രാജ്യത്തിന്റെ ധീര ഭരണാധികാരികളായിരുന്ന ശൈഖ് സായിദിന്റെയും ശൈഖ് റാശിദിന്റെയും സ്വപ്നവും പുസ്തകങ്ങളിൽ പ്രതിപാദിക്കുന്നു.
വിവിധയിടങ്ങളിലായി സി. സാദിഖ് അലിയുടെ നേതൃത്വത്തിലുള്ള ടീം ടോളറൻസാണ് പുസ്തകങ്ങൾ വിതരണം നടത്തിയത്. മുഷ്റഫ് അബ്ദുൽ റസാഖ്, യു.എ.ഇ പൗരൻ എ.ബി. ജുലൈദൽ മാരി സബീൽ എന്നിവർ സംസാരിച്ചു. വിവിധയിടങ്ങളിൽ നടന്ന പരിപാടികൾക്ക് സുൽഫിക്കർ അബൂബക്കർ, മുഹമ്മദ് രിഹാസ്, ബിബിൻ രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

