ഫ്യൂച്ചർ മ്യൂസിയത്തിൽ ശൈഖ് മുഹമ്മദിന്റെ സന്ദർശനം
text_fieldsദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സന്ദർശിക്കുന്നു
ദുബൈ: ചൊവ്വാഴ്ച ലോകത്തിന് മുന്നിൽ തുറന്നുകൊടുത്ത ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർ സന്ദർശനം നടത്തി. പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ആദ്യ ദിനം തന്നെയാണ് യു.എ.ഇ ഭരണാധികാരികളും എത്തിയത്. സന്ദർശനത്തിന്റെ ചിത്രങ്ങൾ ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
മ്യൂസിയത്തിന്റെ ഉള്ളിലും പുറത്തും നിൽക്കുന്ന ചിത്രങ്ങളാണ് ശൈഖ് മുഹമ്മദ് പങ്കുവെച്ചത്. ഫ്യൂച്ചർ മ്യൂസിയത്തിനുള്ളിൽ കാത്തിരിക്കുന്നത് അത്ഭുതലോകമാണെന്ന് ഈ ചിത്രങ്ങൾ പറഞ്ഞുതരുന്നുണ്ട്. സാധാരണ മ്യൂസിയങ്ങൾ പഴയകാലത്തേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നതെങ്കിൽ ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചർ ഭാവിയിലേക്കാണ് വെളിച്ചം വീശുന്നത്. ഭാവിയിൽ യു.എ.ഇ എങ്ങനെയായിരിക്കുമെന്നും എങ്ങനെയായിരിക്കണമെന്നും ഇവിടെ കാണാം. മ്യൂസിയം ഓഫ് ഫ്യൂച്ചർ പ്രത്യാശയുടെ സന്ദേശമാണെന്നും ഭാവി രൂപപ്പെടുത്തുന്നതിനുള്ള സംയോജിത സ്ഥാപനമാണിതെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

