Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പ്രിയ സഹോദരാ, അല്ലാഹു നിന്നിൽ കരുണ വർഷിക്കട്ടെ’; ശൈഖ്​ അഹമ്മദിന്‍റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​

text_fields
bookmark_border
‘പ്രിയ സഹോദരാ, അല്ലാഹു നിന്നിൽ കരുണ വർഷിക്കട്ടെ’; ശൈഖ്​ അഹമ്മദിന്‍റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​
cancel

ദുബൈ: സഹോദരനും ദുബൈ രാജകുടുംബാംഗവുമായ ശൈഖ്​ അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി യു.എ.ഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​​ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈ പൊലീസിന്‍റെയും പബ്ലിക് സർവീസിന്‍റെയും ഡെപ്യൂട്ടി ചെയർമാനും അൽ വസൽ സ്പോർട്സ് ക്ലബ് പ്രസിഡന്‍റുമായിരുന്ന ശൈഖ്​ അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തിങ്കളാഴ്ച രാവിലെയാണ്​ നിര്യാതനായത്​. സമൂഹ മാധ്യമമായ ‘എക്സി’ലാണ്​ സഹോദരന്‍റെ നിര്യാണത്തിൽ തന്‍റെ അഗാധമായ ദുഃഖവും വേദനയും പ്രകടിപ്പിക്കുന്ന വൈകാരികമായ കുറിപ്പ്​ ശൈഖ്​​ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പങ്കുവെച്ചത്​.

‘ശൈഖ്​ അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് സർവശക്തനായ അല്ലാഹു അനുഗ്രഹവും കരുണയും ചൊരിയട്ടെ...

എന്‍റെ പ്രിയ സഹോദരാ, അല്ലാഹു നിന്നിൽ കരുണ വർഷിക്കട്ടെ. അത്യുദാരനും മഹാനുമായ രക്ഷിതാവിന്‍റെ സന്നിധിയിലാണ് നീ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്... അഹമ്മദ്, നീ ഞങ്ങളുടെ കൺവെട്ടത്തുനിന്ന് മറഞ്ഞുവെങ്കിലും ഞങ്ങളുടെ പ്രാർഥനകളിൽ നിന്നും ഹൃദയങ്ങളിൽ നിന്നും ഒരിക്കലും മാഞ്ഞുപോവുകയില്ല.

അല്ലാഹു നിനക്ക്​ അവന്‍റെ വിശാലമായ സ്വർഗത്തോപ്പുകളിൽ ഇടമൊരുക്കട്ടെ... ഞങ്ങൾക്കും നിന്‍റെ പ്രിയപ്പെട്ടവർക്കും ഈ വേർപാട് താങ്ങാനുള്ള ക്ഷമയും ആശ്വാസവും പ്രദാനം ചെയ്യട്ടെ... തീർച്ചയായും നാം അല്ലാഹുവിന്‍റേതാകുന്നു, അവനിലേക്ക് തന്നെയാകുന്നു നമ്മുടെ മടക്കവും.’- ശൈഖ്​​ മുഹമ്മദ് ബിൻ റാശിദ് കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sheikh Mohammed's emotional note on brother Sheikh Ahmed's death
Next Story