Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാതൃദിനത്തിൽ...

മാതൃദിനത്തിൽ കവിതയുമായി ശൈഖ്​ മുഹമ്മദ്

text_fields
bookmark_border
മാതൃദിനത്തിൽ കവിതയുമായി ശൈഖ്​ മുഹമ്മദ്
cancel
camera_alt

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം

ദു​ബൈ: മാ​തൃ​ദി​ന​ത്തി​ൽ സ്വ​ന്തം മാ​താ​വി​ന്‍റെ സ്​​നേ​ഹ​വും വാ​ത്സ​ല്യ​വും അ​നു​സ്മ​രി​ക്കു​ന്ന ക​വി​ത ര​ചി​ച്ച്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ഡി​യോ സ്​​റ്റോ​റി​യാ​യി പോ​സ്റ്റ്​ ചെ​യ്ത ക​വി​ത​യി​ൽ മാ​താ​വ്​ ശൈ​ഖ ല​ത്വീ​ഫ ബി​ൻ​ത്​ ഹം​ദാ​ൻ ബി​ൻ സാ​യി​ദ്​ ആ​ൽ നെ​ഹ്​​യാ​ന്‍റെ മ​ര​ണ​ത്തി​ന്​ 40വ​ർ​ഷ​ത്തി​നു​ശേ​ഷ​വും അ​വ​രു​ടെ അ​സാ​ന്നി​ധ്യ​ത്തി​ന്‍റെ വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​യു​ന്നു. ഏ​റ്റ​വും മ​നോ​ഹ​രി​യും അ​നു​ക​മ്പ​യും സൗ​മ്യ​ത​യും നി​റ​ഞ്ഞ​വ​രും ത​ന്‍റെ ജീ​വി​ത​വു​മാ​യി ഏ​റ്റ​വും ചേ​ർ​ന്ന്​ നി​ൽ​ക്കു​ന്ന​വ​രു​മാ​യി​രു​ന്നു അ​വ​രെ​ന്ന്​ ക​വി​ത​യി​ൽ പ​റ​യു​ന്നു.

മാ​താ​വു​മാ​യു​ള്ള ബ​ന്ധം സം​ബ​ന്ധി​ച്ച്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ നേ​ര​ത്തേ​യും വ​ള​രെ വി​കാ​ര​നി​ർ​ഭ​ര​മാ​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ആ​ത്മ​ക​ഥ​യാ​യ 'ഖി​സ്സ​ത്തീ'​യി​ൽ ശൈ​ഖ ല​ത്വീ​ഫ​യു​ടെ സ്​​നേ​ഹ​വും പ​രി​ഗ​ണ​ന​യും പി​താ​വു​മാ​യു​ള്ള ബ​ന്ധ​വു​മെ​ല്ലാം വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. 1983ൽ ​അ​വ​ർ മ​ര​ണ​പ്പെ​ട്ട​പ്പോ​ൾ ദു​ബൈ ന​ഗ​രം മു​ഴു​വ​ൻ ക​ര​ഞ്ഞ​താ​യും ത​നി​ക്ക്​ ക​ണ്ണീ​ര​ട​ക്കാ​ൻ സാ​ധി​ക്കാ​തെ​പോ​യ ദി​വ​സ​മാ​യി​രു​ന്നു അ​തെ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചി​ട്ടു​ണ്ട്. യു.​എ.​ഇ​യി​ലും മ​റ്റ് അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ലും മാ​തൃ​ദി​നം ആ​ച​രി​ച്ച​ത്​ തി​ങ്ക​ളാ​ഴ്ച​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiMother's DaySheikh Mohammed writes a poem
News Summary - Sheikh Mohammed writes a poem on Mother's Day
Next Story