ശൈഖ് മുഹമ്മദ് വിവിധ പവിലിയനുകൾ സന്ദർശിച്ചു
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം റഷ്യൻ പവിലിയൻ സന്ദർശിക്കുന്നു
ദുബൈ: എക്സ്പോ 2020 നഗരിയിലെ വിവിധ പവിലിയനുകൾ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ശനിയാഴ്ചയും ഞായറാഴ്ചയുമായി സന്ദർശിച്ചു. റഷ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, യുഗാണ്ട, ഒമാൻ, സൗദി അറേബ്യ, ഫ്രാൻസ് എന്നിവയുടെ പവിലിയനാണ് സന്ദർശിച്ചത്.
വിവിധ പവിലിയനുകളിലെ പ്രദർശനങ്ങൾ കാണുകയും അധികൃതരോട് വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും യു.എ.ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ മക്തൂം ബിൻ മുഹമ്മദ് ആൽ മക്തൂമും ശെശഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

