യു.എ.ഇ സായുധസേനക്ക് ആളില്ലാ സ്മാർട്ട് ഉപകരണങ്ങൾ
text_fieldsഅബൂദബി: മനുഷ്യരഹിത സ്മാർട്ട് ഉപകരണ പ്രദർശനത്തിെൻറ രണ്ടാംദിവസം യു.എ.ഇ സായുധ സേന 4680 ലക്ഷം ദിർഹത്തിെൻറ ഏഴ് പുതിയ ഇടപാടുകൾ ഒപ്പുവെച്ചു. യുമെക്സ്, സിംടെക്സ് 2020 പ്ര ദർശനത്തിൽ മൊത്തം 62.49 കോടി ദിർഹത്തിെൻറ ഇടപാടുകളാണ് നടന്നത്. ബാഹ്യ ഇടപാടുകൾ മാത് രം 2.58 കോടി ദിർഹത്തിലധികം മ്യൂല്യമുള്ളതായിരുന്നുവെന്ന് യുമെക്സ്, സിംടെക്സ് 2020 എക്സിബിഷൻ ഔദ്യോഗിക വക്താവ് സ്റ്റാഫ് ബ്രിഗേഡിയർ ഫഹദ് നാസർ അൽ തെഹ്ലി അറിയിച്ചു. 44.30 കോടി ദിർഹത്തിലധികം മുതൽമുടക്കുള്ള പ്രാദേശിക കരാർ ഇടപാടുകളും ഒപ്പിട്ടു. ഒപ്പിട്ട കരാറുകളുടെ 94 ശതമാനവും പ്രാദേശിക ഇടപാടുകളാണ്.
അബൂദബി ഓട്ടോണമസ് സിസ്റ്റംസ് ഇൻവെസ്റ്റ് കമ്പനിയായ അഡാസി 18.04 കോടിയിലധികം ദിർഹം മുതൽമുടക്കിൽ ഡ്രോൺ സംവിധാനങ്ങൾ വാങ്ങുന്നതിനുള്ള കരാറുകളിൽ ഒപ്പിട്ടതായും അൽ തെഹ്ലി വെളിപ്പെടുത്തി. ആളില്ലാ ഹെലികോപ്റ്ററുകൾ ‘കാംകോപ്റ്റർ എസ്-100’ യു.എ.ഇ പ്രതിരോധ സേനക്ക് വിതരണം ചെയ്യുന്നതിന് 2340 ലക്ഷം ദിർഹമിെൻറ കരാർ ഒപ്പിട്ടു. 25,821,190 ദിർഹം മൂല്യത്തിൽ ഡ്രോണുകൾ വാങ്ങുന്നതിന് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഡെനെൽ ഡൈനാമിക്സുമായി കരാർ ഒപ്പിട്ടു. 22,573,056 ദിർഹം മൂല്യത്തിൽ ആളില്ലാ വാഹനങ്ങൾ വാങ്ങുന്നതിന് എർത്ത് കമ്പനിയുമായും കരാർ ഒപ്പിട്ടു.
അബൂദബി പൊലീസിന് വേണ്ടി 32 ലക്ഷം ദിർഹം മൂല്യത്തിൽ അഗ്നിശമന പ്രവർത്തനത്തിനായി സിമുലേഷനുകളും പരിശീലന സംവിധാനവും നൽകുന്നതിന് അൽ അവേൽ കമ്പനിയുമായി കരാറായി.
അബൂദബി പൊലീസിന് 23 ലക്ഷം ദിർഹം മുതൽമുടക്കിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിനുള്ള സിമുലേഷൻ സംവിധാനം വാങ്ങാൻ ഐ ഓൺ ടെക്നോളജി കമ്പനിയുമായി മറ്റൊരു കരാറും ഉണ്ടാക്കി. അഗ്നിശമന ജോലികൾക്കായി മൂന്ന് ഡ്രോണുകൾ വിതരണം ചെയ്യുന്നതിന് പവർ ഡ്രോൺ കമ്പനിയുമായുള്ള മറ്റൊരു കരാർ അഞ്ചര ലക്ഷം ദിർഹത്തിനും ഒപ്പിട്ടതായി അൽ തെഹ്ലി ചൂണ്ടിക്കാട്ടി.
അബൂദബി നാഷണൽ എക്സിബിഷൻ സെൻററിൽ നടക്കുന്ന യുമെക്സ്, സിംടെക്സ് 2020 പ്രദർശനം അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
