സ്ത്രീ-പുരുഷ തുല്യ വേതന നിയമത്തിന് അംഗീകാരം
text_fieldsഅബൂദബി: സ്ത്രീകൾക്ക് തുല്യാവസരം ഉറപ്പുവരുത്തുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും വേണ്ടിയുള്ള സ്ത്രീ^പുരുഷ തുല്യ വേതന നിയമത്തിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ കാലം മുതൽ തന്നെ ലിംഗസമത്വം സംസ്ഥാപിക്കുന്നതിെൻറയും ദീർഘകാല സാമൂഹിക-സാമ്പത്തിക പ്രതിഫലനത്തിൽ അതുണ്ടാക്കുന്ന ഗുണങ്ങളുടെയും പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നുവെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
സ്ത്രീ-പുരുഷ സമത്വത്തിലെ നേരിയ വ്യത്യാസം പോലും യു.എ.ഇ സർക്കാർ ഇല്ലാതാക്കിയിരിക്കയാണ്. 2015ൽ ലിംഗ സമത്വ കൗൺസിൽ രൂപവത്കരിച്ച് പ്രമുഖ സ്ത്രീ-പുരുഷ സമത്വത്തിൽ യു.എ.ഇ ലോക രാജ്യങ്ങൾക്കിടയിൽ സ്ഥാനം പിടിച്ചു. പുതിയ നിയമത്തിന് അനുമതി നൽകിക്കൊണ്ട് വികസന പ്രക്രിയയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ യു.എ.ഇ വഴികാണിക്കുകയാണ്.സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ദേശീയ വികസന പ്രക്രിയയിൽ പങ്കുവഹിക്കുന്നതിന് അവരെ പിന്തുണക്കുകയും ചെയ്യുക എന്ന സർക്കാറിെൻറ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പുരുഷെൻറ വേതനം സ്ത്രീക്കും ലഭ്യമാക്കുന്നതിനുള്ള നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
