Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right6,600...

6,600 ഉദ്യോഗസ്​ഥർക്ക്​ സ്​ഥാനക്കയറ്റം നൽകി ശൈഖ്​ മുഹമ്മദി​െൻറ ഉത്തരവ്​

text_fields
bookmark_border
6,600 ഉദ്യോഗസ്​ഥർക്ക്​ സ്​ഥാനക്കയറ്റം നൽകി ശൈഖ്​ മുഹമ്മദി​െൻറ ഉത്തരവ്​
cancel

ദുബൈ: 6,600 ഉദ്യേ ാഗസ്​ഥർക്ക്​ സ്​ഥാനക്കയറ്റം നൽകി യു.എ.ഇ വൈസ്​പ്രസിഡൻറും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ഉത്തരവിറക്കി. ദുബൈ പൊലീസ്​, ജി.ഡി.ആർ.എഫ്​.എ, സിവിൽ ഡിഫൻസ്​ എന്നിവയിലെ ഉദ്യോഗസ്​ഥർക്കാണ്​ പ്രൊമോഷൻ നൽകിയത്​. മൂന്ന്​ വകുപ്പുകളുടെയും ഡയറക്​ടർ ജനറൽമാരായ മുഹമ്മദ്​ അഹ്​മദ്​ അൽ മറി, റാശിദ്​ താനി അൽ മത്​റൂഷി, തലാൽ ഹുമൈദ്​ ബൽഹൂൽ അൽ ഫലാസി എന്നിവർക്ക്​ ലഫ്​റ്റനൻറ്​ ജനറൽ പദവി നൽകി. ദുബൈയെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമാക്കി മാറ്റിയതിനുള്ള ആദരമായാണ്​ സ്​ഥാനക്കയറ്റം.

ദുബൈ ​െപാലീസിൽ 5832ഉം ജി.ഡി.ആർ.എഫ്​.എയിൽ 483ഉം ദുബൈ സിവിൽ ഡിഫൻസിൽ 299ഉം ഉദ്യോഗസ്​ഥർക്കാണ്​ സ്​ഥാനക്കയറ്റം നൽകിയത്​. ശൈഖ്​ മുഹമ്മദി​െൻറ തീരുമാനത്തിന്​ നന്ദി അറിയിക്കുന്നതായി ദു​ൈബ പൊലീസ്​ ആൻഡ്​ പബ്ലിക്​ സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാൻ ലെഫ്​റ്റനൻറ്​ ജനറൽ ധാഹി ഖൽഫാൻ തമീം പറഞ്ഞു. ഇത്​ എല്ലാവർക്കും പ്രചോദമാകണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:6Sheikh Mohammed600 officers
News Summary - Sheikh Mohammed orders promotion of 6,600 officers
Next Story