Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബിയിൽ ശൈഖ്​ മുഹമ്മദ്​-ഖത്തർ അമീർ കൂടിക്കാഴ്ച

text_fields
bookmark_border
മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കണമെന്ന്​ നേതാക്കൾ
അബൂദബിയിൽ ശൈഖ്​ മുഹമ്മദ്​-ഖത്തർ അമീർ കൂടിക്കാഴ്ച
cancel
camera_alt

അബൂദബി അൽ ബതീൻ വിമാനത്താവളത്തിൽ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽ ഥാനിയെ യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ സ്വീകരിക്കുന്നു

അബൂദബി: സൗഹൃദ സന്ദർശനത്തിന്​ അബൂദബിയിലെത്തിയ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽ ഥാനി, യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച അബൂദബിയിലെത്തിയ അമീറിനെ അൽ ബതീൻ വിമാനത്താവളത്തിൽ ശൈഖ്​ മുഹമ്മദ്​ നേരിട്ടെത്തി സ്വീകരിച്ചു.

തുടർന്ന്​ നടന്ന കൂടിക്കാഴ്​ചയിൽ മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന്‍റെ പ്രധാന്യം ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം കൂടുതൽ ശക്​തിപ്പെടുത്തുന്നതിനുള്ള വഴികൾ സംബന്ധിച്ചും കൂടിക്കാഴ്ചയിൽ രാഷ്ട്ര നേതാക്കൾ വിലയിരുത്തി.

അമീർ ശൈഖ്​ തമീമിനെ സ്വീകരിക്കാൻ യു.എ.ഇ പ്രസിഡന്‍റിനൊപ്പം വൈസ്​പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷയൽ കോർട്ട്​ ചെയർമാനുമായ ശൈഖ്​ മൻസൂർ ബിൻ സായിദ്​ ആൽ നഹ്​യാൻ, ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ്​ തഹ്​നൂൻ ബിൻ സായിദ്​ ആൽ നഹ്​യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്​. ജനറൽ ശൈഖ്​ സൈഫ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.

ഖത്തർ അമീറിന്റെ പേഴ്‌സണൽ പ്രതിനിധി ശൈഖ്​ ജാസിം ബിൻ ഹമദ് ആൽ ഥാനി, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ പ്രസിഡന്റും ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ്​ ജുആൻ ബിൻ ഹമദ് ആൽ ഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, ശൈഖ്​ അൽ ഖാഖ ബിൻ ഹമദ് ആൽ ഥാനി, ശൈഖ്​ ഹമദ് ബിൻ തമീം ആൽ ഥാനി, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഖത്തർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sheikh Mohammed meets Qatari Emir in Abu Dhabi
Next Story