Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലണ്ടനിൽ ശൈഖ്​...

ലണ്ടനിൽ ശൈഖ്​ മുഹമ്മദ്​; വൈറലായി ചിത്രങ്ങൾ

text_fields
bookmark_border
ലണ്ടനിൽ ശൈഖ്​ മുഹമ്മദ്​; വൈറലായി ചിത്രങ്ങൾ
cancel
camera_alt

ല​ണ്ട​നി​ലെ ഡി​പ്പാ​ർ​ട്​​മെൻറ് സ്​​റ്റോ​റി​ൽ ലി​ഫ്​​റ്റി​ന്​ കാ​ത്തു​നി​ൽ​ക്കു​ന്ന ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ ചി​ത്രം

ദു​ബൈ: യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ ല​ണ്ട​ൻ യാ​ത്ര​യി​ലെ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും വൈ​റ​ലാ​യി. കു​ടും​ബ​ത്തോ​ടൊ​പ്പം വേ​ന​ൽ​കാ​ല യാ​ത്ര​ക്കാ​യി ബ്രി​ട്ട​നി​ലെ​ത്തി​യ​താ​ണ്​ അ​ദ്ദേ​ഹം. ല​ണ്ട​നി​ലെ ഡി​പ്പാ​ർ​ട്​​മെൻറ് സ്​​റ്റോ​റാ​യ സെ​ൽ​ഫ്രി​ഡ്ജ​സി​ലെ ലി​ഫ്​​റ്റി​ന്​ കാ​ത്തു​നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ്​ പു​റ​ത്തു​വ​ന്ന​ത്. ഓ​ക്സ്ഫ​ഡ്​ സ്​​ട്രീ​റ്റി​ലെ ഡി​പ്പാ​ർ​ട്ട്​​മെൻറ്​ സ്​​റ്റോ​റി​ൽ കു​ട്ടി​ക​ൾ​ക്കും മ​റ്റു​ള്ള​വ​ർ​ക്കു​മൊ​പ്പം സാ​ധാ​ര​ണ​വേ​ഷ​ത്തി​ലാ​ണ്​ എ​ത്തി​യ​ത്.

തു​ട​ർ​ന്ന്​ യു.​എ.​ഇ എം​ബ​സി​ക്ക്​ സ​മീ​പ​ത്തെ തെ​രു​വി​ലൂ​ടെ അ​ദ്ദേ​ഹം കൂ​ടെ​യു​ള്ള​വ​ർ​ക്കൊ​പ്പം ന​ട​ക്കു​ന്ന വി​ഡി​യോ​യും പ​റ​ത്തു​വ​ന്നു.

ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടീ​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ല​ണ്ട​ൻ അ​ണ്ട​ർ​ഗ്രൗ​ണ്ടി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​ന്‍റെ സെ​ൽ​ഫി ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Mohammed
News Summary - Sheikh Mohammed in London; Pictures go viral
Next Story