Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightര​ണ്ട്​...

ര​ണ്ട്​ പ​തി​റ്റാ​ണ്ടിലെ മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ശൈ​ഖ്​ മു​ഹ​മ്മ​ദ്​

text_fields
bookmark_border
ര​ണ്ട്​ പ​തി​റ്റാ​ണ്ടിലെ മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ശൈ​ഖ്​ മു​ഹ​മ്മ​ദ്​
cancel
camera_alt

മ​ന്ത്രി​മാ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മും ശൈ​ഖ്​

മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നും

Listen to this Article


യു.​എ.​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു​ കൂ​ടി​ക്കാ​ഴ്ച ​

ദു​ബൈ: യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടി​നി​ടെ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം സേ​വ​ന​മ​നു​ഷ്ഠി​ച്ച നി​ല​വി​ലു​ള്ള​തും നേ​ര​ത്തെ​യു​ള്ള​തു​മാ​യ മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​തി​ന്റെ 20ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ച​ട​ങ്ങി​ൽ ​ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദി​നെ അ​ഭി​ന​ന്ദി​ച്ച ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്, അ​ദ്ദേ​ഹ​ത്തി​ന്റെ സ​മ​ർ​പ്പി​ത സേ​വ​നം തു​ട​രാ​നും രാ​ജ്യ​ത്തി​ന്റെ നേ​ട്ട​ങ്ങ​ളു​ടെ യാ​ത്ര നി​ല​നി​ർ​ത്താ​നും യു.​എ.​ഇ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ശോ​ഭ​ന​മാ​യ ഭാ​വി സാ​ക്ഷാ​ത്ക​രി​ക്കാ​ൻ സ​ഹാ​യി​ക്കാ​നും ആ​രോ​ഗ്യ​വും ക്ഷേ​മ​വും ആ​ശം​സി​ച്ചു.

ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ യു.​എ.​ഇ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ക​യും ആ​ഗോ​ള കേ​ന്ദ്ര​മാ​യി ഉ​യ​ർ​ന്നു​വ​രി​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് പ​റ​ഞ്ഞു.

ര​ണ്ട് പ​തി​റ്റാ​ണ്ട് നീ​ണ്ട ഈ ​യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​യ എ​ല്ലാ​വ​ർ​ക്കും എ​ന്റെ ഹൃ​ദ​യം​ഗ​മ​മാ​യ ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Sheikh Mohammed holds meeting with ministers from two decades
Next Story