Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമികച്ച സർക്കാർ...

മികച്ച സർക്കാർ വകുപ്പും മോശം വകുപ്പും പ്രഖ്യാപിച്ച്​ ശൈഖ്​ മുഹമ്മദ്​

text_fields
bookmark_border
മികച്ച സർക്കാർ വകുപ്പും മോശം വകുപ്പും പ്രഖ്യാപിച്ച്​ ശൈഖ്​ മുഹമ്മദ്​
cancel

ദു​ബൈ: യു.​എ.​ഇ​യി​ലെ ഏ​റ്റ​വും മി​ക​ച്ച സ​ർ​ക്കാ​ർ വ​കു​പ്പും മോ​ശം വ​കു​പ്പു​ക​ളും യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ്ര​ഖ്യാ​പി​ച്ചു.

മി​ക​ച്ച​തും മോ​ശ​വു​മാ​യ അ​ഞ്ച്​ വ​കു​പ്പു​ക​ളെ​യാ​ണ്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. മി​ക​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ൽ യു.​എ.​ഇ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഒ​ന്നാം സ്​​ഥാ​ന​ം നേ​ടി. യു.​എ.​ഇ​യി​ലേ​ക്കു​ള്ള യാ​ത്ര അ​നു​മ​തി ഉ​ൾ​പ്പെ​ടെ ന​ൽ​കു​ന്ന ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ൻ​റി​റ്റി ആ​ൻ​ഡ്​ സി​റ്റി​സ​ൺ​ഷി​പ്​ (ഐ.​സി.​എ) ആ​ണ്​ ര​ണ്ടാ​മ​ത്. മോ​ശം പ്ര​ക​ട​നം ന​ട​ത്തി​യ​വ​ര​ു​ടെ പ​ട്ടി​ക​യു​ടെ ത​ല​പ്പ​ത്ത്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​മാ​ണ്. മൂ​ന്ന്​ മാ​സം മു​മ്പാ​ണ് ജ​ന​ങ്ങ​ൾ​ക്കും അ​ഭി​പ്രാ​യ ​പ്ര​ക​ട​നം ന​ട​ത്താ​മെ​ന്ന നി​ർ​ദേ​ശം ശൈ​ഖ്​ മു​ഹ​മ്മ​ദ്​ മു​ന്നോ​ട്ടു​വെ​ച്ച​ത്. മോ​ശം പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച​വ​ർ​ക്ക്​ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ 90 ദി​വ​സ​ത്തെ സ​മ​യ​മു​ണ്ടെ​ന്നും അ​തി​ന്​ ശേ​ഷം പു​നഃ​പ​രി​​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. 55,000 ഉ​പ​ഭോ​ക്​​താ​ക്ക​ളാ​ണ്​ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 30 സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ന​ൽ​കു​ന്ന 1300ഓ​ളം ഡി​ജി​റ്റ​ൽ സ​ർ​വി​സു​ക​ൾ വി​ല​യി​രു​ത്തി. ഡി​ജി​റ്റ​ൽ ചാ​ന​ലു​ക​ളി​ലൂ​ടെ സ​ർ​ക്കാ​ർ സ​ർ​വി​സു​ക​ൾ എ​ത്ര​മാ​ത്രം ഫ​ല​വ​ത്താ​യി ല​ഭി​ക്കു​ന്നു​ണ്ട്​ എ​ന്ന വി​ല​യി​രു​ത്ത​ലി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ അ​ഭി​പ്രാ​യ ശേ​ഖ​ര​ണം ന​ട​ത്തി​യ​തും പ​ട്ടി​ക ത​യാ​റാ​ക്കി​യ​തും. ഫീ​സ്​ അ​ട​ക്കാ​നു​ള്ള സൗ​ക​ര്യം, സേ​വ​ന​ങ്ങ​ളു​ടെ കൃ​ത്യ​ത, അ​പേ​ക്ഷ​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണം എ​ന്നി​വ​യാ​ണ്​ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ര​ണ്ടാം ത​വ​ണ​യാ​ണ്​ യു.​എ.​ഇ​യി​ലെ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക്​ മാ​ർ​ക്കി​ടു​ന്ന​ത്. 2019 സെ​പ്​​റ്റം​ബ​റി​ലാ​യി​രു​ന്നു ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ആ​ദ്യ​മാ​യി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഫു​ജൈ​റ ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ൻ​റി​റ്റി ആ​ൻ​ഡ്​ സി​റ്റി​സ​ൺ​ഷി​പ്​ മി​ക​ച്ച സ​ർ​ക്കാ​ർ വ​കു​പ്പാ​യി തി​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ ഷാ​ർ​ജ എ​മി​റേ​റ്റ്​​സ്​ പോ​സ്​​റ്റാ​യി​രു​ന്നു ഏ​റ്റ​വും മോ​ശം പ്ര​ക​ട​നം ന​ട​ത്തി​യ വ​കു​പ്പ്.


മി​ക​ച്ച സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ

* ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

* ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ൻ​റി​റ്റി ആ​ൻ​ഡ്​ സി​റ്റി​സ​ൺ​ഷി​പ്​ (ഐ.​സി.​എ)

* വി​ദേ​ശ​കാ​ര്യ, അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യം

* കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന, പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യം

* ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്​​മെൻറ്​ മ​ന്ത്രാ​ല​യം

മോ​ശം സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ

* വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം

* ഫെ​ഡ​റ​ൽ ടാ​ക്​​സ്​ അ​തോ​റി​റ്റി

* സെ​ക്യൂ​രി​റ്റീ​സ്​ ആ​ൻ​ഡ്​ ക​മോ​ഡി​റ്റീ​സ്​ അ​തോ​റി​റ്റി

* ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ പെ​ൻ​ഷ​ൻ​സ്​ ആ​ൻ​ഡ്​ സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി

* ഊ​ർ​ജ, അ​ടി​സ്​​ഥാ​ന വി​ക​സ​ന മ​ന്ത്രാ​ല​യം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sheikh mohammedGovernmentUAE
News Summary - Sheikh Mohammed declared the best government department and the worst department
Next Story