Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ ഷാര്‍ജ ഭരണാധികാരി വരവേറ്റു

text_fields
bookmark_border
പെരുന്നാള്‍ ആശംസകള്‍ കൈമാറി
ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ ഷാര്‍ജ ഭരണാധികാരി വരവേറ്റു
cancel
camera_alt

ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ ഷാര്‍ജ ഭരണാധികാരി അൽ ബദി കൊട്ടാരത്തിൽ വരവേറ്റപ്പോള്‍ 

ഷാര്‍ജ: ഷാര്‍ജയിലെത്തിയ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്​യാനെ, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അൽ ബദി കൊട്ടാരത്തിൽ സ്വീകരിച്ചു.

ഷാര്‍ജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഉപഭരണാധികാരി ശൈഖ് അബ്​ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്​യാൻ, ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്​യാൻ എന്നിവർ സന്നിഹിതരായി. പെരുന്നാള്‍ ആശംസ കൈമാറിയ ഭരണാധികാരികള്‍ രാജ്യത്തിനും ജനങ്ങള്‍ക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും നൽകി അനുഗ്രഹിക്കണമെന്ന് പ്രാർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sheikh Mohammed bin Zayed was welcomed by the ruler of Sharjah
Next Story