Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈ​ഖ്​ മു​ഹ​മ്മ​ദ്​...

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ബ്രി​ട്ട​നി​ൽ

text_fields
bookmark_border
ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ബ്രി​ട്ട​നി​ൽ
cancel
camera_alt

ബ്രി​ട്ട​നി​ലെ​ത്തി​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദും ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ൺ​സ​ണും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

ദു​ബൈ: അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ നെ​ഹ്​​യാ​ൻ ബ്രി​ട്ട​ൻ സ​ന്ദ​ർ​ശി​ച്ചു. ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ൺ​സ​ണു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ഇ​രു​രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ലെ സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന 'ഭാ​വി​യി​ലേ​ക്ക്​ പ​ങ്കാ​ളി​ത്തം' പ​ദ്ധ​തി​ക്ക്​ തു​ട​ക്കം കു​റി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പാ​രി​സി​ലെ​ത്തി​യ അ​ദ്ദേ​ഹം ഫ്രാ​ൻ​സ്​ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു.

ല​ണ്ട​നി​ലെ ഡൗ​ണി​ങ്​ സ്​​ട്രീ​റ്റി​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദി​നെ സ്വീ​ക​രി​ച്ച ബോ​റി​സ്​ ജോ​ൺ​സ​ൺ, അ​ഫ്​​ഗാ​നി​ൽ​നി​ന്ന്​ ബ്രി​ട്ടീ​ഷ്​ പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന്​ യു.​എ.​ഇ ന​ൽ​കി​യ സ​ഹാ​യ​ത്തി​ന്​ ന​ന്ദി​യ​റി​യി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും വി​വി​ധ​ങ്ങ​ളാ​യ നി​ക്ഷേ​പ ക​രാ​റു​ക​ളും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഒ​പ്പു​വെ​ച്ചു. കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നും ആ​ഗോ​ള​പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും ജ​ന​ങ്ങ​ൾ​ക്ക് അ​ഭി​വൃ​ദ്ധി​ന​ൽ​കാ​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ പ​ങ്കാ​ളി​ത്തം ശ്ര​മി​ക്കു​മെ​ന്നും യു.​കെ​യും യു.​എ.​ഇ​യും സ്വാ​ഭാ​വി​ക പ​ങ്കാ​ളി​ക​ളും സ​ഖ്യ​ക​ക്ഷി​ക​ളു​മാ​ണെ​ന്നും ബോ​റി​സ്​ ജോ​ൺ​സ​ൺ പ​റ​ഞ്ഞു.

ഫ്രാ​ൻ​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദും മാ​ക്രോ​ണും പ​ര​സ്​​പ​ര താ​ൽ​പ​ര്യ​മു​ള്ള വി​വി​ധ പ്ര​ശ്​​ന​ങ്ങ​ളും മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്യു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiSheikh Mohammed bin Zayed
News Summary - Sheikh Mohammed bin Zayed in Britain
Next Story