Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ മുഹമ്മദ്​ ബിൻ...

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ അൽ സഹബ്​ സന്ദർശിച്ചു

text_fields
bookmark_border
ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ അൽ സഹബ്​ സന്ദർശിച്ചു
cancel
camera_alt

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ അൽ സഹബ്​ വിനോദസഞ്ചാര കേന്ദ്രം കാമറയിൽ പകർത്തുന്നു 

ദുബൈ: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ ഖോർഫക്കാനിലെ അൽ സഹബ്​ റെസ്​റ്റ്​ ഹൗസ്​ സന്ദർശിച്ചു. കഴിഞ്ഞമാസം പെരുന്നാളിനോടനുബന്ധിച്ച്​ തുറന്ന വിനോദസഞ്ചാരികളുടെ ഷാർജയിലെ ഇഷ്​ടകേന്ദ്രമാണിത്​.

അൽ സഹബിലെ സന്ദർശനത്തി​െൻറ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച അദ്ദേഹം, ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിനും ജനങ്ങൾക്കും പ്രയോജനപ്പെടുന്ന പദ്ധതികൾ തുടർച്ചയായി നടപ്പിലാക്കുകയും ചെയ്യുന്ന ഷാർജ ഭരണാധികാരി ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമിയെ അഭിനന്ദിച്ചു.

കേന്ദ്രം ചുറ്റിക്കണ്ട മുഹമ്മദ്​ ബിൻ സായിദ്​, ഫോ​​ട്ടോകൾ പകർത്തുകയും റെസ്​റ്റാറൻറിൽ അൽപനേരം ഇരിക്കുകയും ചെയ്​തശേഷമാണ്​ മടങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Mohammed bin ZayedAl Sahab
News Summary - Sheikh Mohammed bin Zayed Al Sahab visited
Next Story