Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ഇൻഫിനിറ്റി പാലം...

ദുബൈ ഇൻഫിനിറ്റി പാലം തുറന്നു; ആർകിടെക്ടിലെ മാസ്റ്റർപീസെന്ന്​ ശൈഖ്​ മുഹമ്മദ്​

text_fields
bookmark_border
ദുബൈ ഇൻഫിനിറ്റി പാലം തുറന്നു; ആർകിടെക്ടിലെ മാസ്റ്റർപീസെന്ന്​ ശൈഖ്​ മുഹമ്മദ്​
cancel

ദുബൈ: നഗരഹൃദയമായ ക്രീക്കിന്​ മുകളിലൂടെ നിർമിച്ച ഇൻഫിനിറ്റി പാലം ​യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ജനങ്ങൾക്ക്​ സമർപ്പിച്ചു. പുതിയ ആഗോള എഞ്ചിനീയറിങ്ങിലെയും കലയിലെയും ആർകിടെക്ടിലെയും മാസ്റ്റർപീസാണെന്ന്​ വിശേഷിപ്പിച്ചാണ്​ അദ്ദേഹം ദേര ഷിന്ദഗയിലെ പാലം തുറക്കുന്നത്​ പ്രഖ്യാപിച്ചത്​.

പ്രമുഖർക്കൊപ്പം പാലത്തിൽ സന്ദർശനം നടത്തുന്ന ഫോട്ടോകളും വീഡിയോയും അദ്ദേഹം പ്രഖ്യാപന സന്ദേശത്തിനൊപ്പം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. നേരത്തെ ഷിന്ദഗ ബ്രിഡ്ജ്​ എന്നറിയപ്പെട്ടിരുന്ന പാലത്തിന്‍റെ നിർമാണം 2018ലാണ് ആരംഭിച്ചത്​. 300 മീറ്റർ നീളവും 22 മീറ്റർ വീതിയുമുള്ള ഇതിലൂടെ ഇരു ദിശകളിലുമായി ആറുവീതം പാതകളുണ്ട്. ബോട്ടുകൾക്ക് അടിയിലൂടെ കടന്നുപോകാൻ നദിയിൽനിന്ന് 15 മീറ്റർ ഉയരത്തിലാണ് പാലം. ഗണിത ചിഹ്നങ്ങളിലെ ഇൻഫിനി​റ്റിയെ (അനന്തത) സൂചിപ്പിക്കുന്ന കമാനമാണ് പാലത്തി​ന്റെ ആകർഷണീയത. കമാനത്തിന്റെ മുകൾഭാഗത്തിന് 42 മീറ്റർ ഉയരമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Mohammed bin RashidInfinity Bridge
News Summary - Sheikh Mohammed bin Rashid opens Infinity Bridge in Dubai, Striking design is an 'architectural masterpiece'
Next Story