ഇറാഖി ബാലികയുടെ 80 ലക്ഷം ദിർഹമിെൻറ ഇഞ്ചക്ഷൻ ചെലവ് ഏറ്റെടുത്ത് ശൈഖ് മുഹമ്മദ്
text_fieldsദുബൈ: അൽ ജലീല ചിൽഡ്രൻസ് സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടർമാരിൽ നിന്ന് ചെറിയൊരു ഇഞ്ചക്ഷൻ ഏറ്റുവാങ്ങുേമ്പാൾ മറ്റേതൊരു കുരുന്നിനെയും പോലെ കുഞ്ഞു ലവീണും ചിണുങ്ങിയിട്ടുണ്ടാവും.
ജീവെൻറ വിലയുള്ള ഇഞ്ചക്ഷനെ കുറിച്ചോ അതിെൻറ ചെലവിനെപറ്റിയോ അത് സമ്മാനിച്ചതാരെന്നോ തിരിച്ചറിയാനുള്ള പ്രായമായിട്ടില്ലല്ലോ അവൾക്ക്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ സ്നേഹ പ്രതിഫലനമായിരുന്നു ആ രണ്ട് വയസുകാരിക്ക് ഒരുക്കിക്കൊടുത്ത 80 ലക്ഷം ദിർഹമിെൻറ കുത്തിവെപ്പ്.
ഫെബ്രുവരി ഒമ്പതിനാണ് ഇറാഖ് സ്വദേശികളായ ഇബ്രാഹിം ജമ്മാർ മുഹമ്മദും ഭാര്യ മസർ മുൻദറും സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ ബാധിച്ച മകളുടെ ചികിത്സക്കായി ദുബൈയിൽ എത്തിയത്. ജലീല ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ചികിത്സാ ചെലവറിയുന്നത്. ഒരു ഇഞ്ചക്ഷന് 80 ലക്ഷം ദിർഹം വേണം. മുന്നിൽ മറ്റ് വഴികളൊന്നും തെളിയാതെ വന്നപ്പോഴാണ് ലവീണിനെയും ചേർത്തുപിടിച്ച് മാതാവ് മസർ ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തു. ശൈഖ് മുഹമ്മദിനെ ടാഗ് ചെയ്ത വീഡിയോയിൽ അവർ ഇങ്ങനെ പറഞ്ഞു 'ബഹുമാനപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. എെൻറ കുഞ്ഞിനായി അങ്ങയുടെ കാരുണ്യം തേടുന്നു. അത്യപൂർവമായ രോഗത്തിെൻറ പിടിയിലാണിവൾ. ഞങ്ങളുടെ രാജ്യത്ത് ഇതിനായുള്ള ചികിത്സയില്ലാത്തതിനാലാണ് ഇവിടേക്ക് വന്നത്. എന്നാൽ, ചികിത്സ ചെലവ് ഞങ്ങൾക്ക് താങ്ങാൻ കഴിയുന്നില്ല. ഏതാനും ദിവസം കഴിഞ്ഞാൽ അവൾക്ക് രണ്ട് വയസ് തികയും. അതിന് മുൻപ് ചികിത്സ നൽകണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അവളെ പുതിയ ജീവിതത്തിലേക്ക് നയിക്കാൻ ഞാൻ അങ്ങയുടെ സഹായം തേടുന്നു. അങ്ങയുടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അതിഥിയായി അവളെ പരിഗണിക്കണം. യു.എ.ഇയുടെ അനുകമ്പയും കരുണയും ഏറെ കേട്ടിട്ടുണ്ട്. എെൻറ മകളോട് കരുണ കാണിക്കണമെന്ന് അഭ്യർഥിക്കുന്നു'...
വീഡിയോ പോസ്റ്റ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോൾ അൽ ജലീല ആശുപത്രിയിലെ ഡോക്ർടമാർ മസറിെൻറ അടുക്കലെത്തി. ശൈഖ് മുഹമ്മദ് ചികിത്സ ചെലവ് ഏറ്റെടുത്ത സന്തോഷ വർത്തമാനം കൈമാറി. ലോകത്തിലെ ഏറ്റവും ചെലവേറിയ ചികിത്സയായി കണക്കാക്കപ്പെടുന്ന ജീൻ തെറാപ്പി സോൾജെൻസ്മയാണ് ലവീണിനായി നൽകുന്നത്. ഇതിെൻറ ഒറ്റത്തവണ ഇൻജക്ഷന് വേണ്ടിയാണ് 80 ദശലക്ഷം ദിർഹം ചെലവ് വരുന്നത്. ഇൻജക്ഷൻ എത്താനുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. കഴിഞ്ഞ ദിവസം ഇൻജക്ഷൻ എത്തുകയും വ്യാഴാഴ്ച കുത്തിവെക്കുകയും ചെയ്തു. ഇനി മണിക്കൂറുകൾ നിരീക്ഷണത്തിലായിരിക്കും. മൂന്ന് മാസമെങ്കിലും ചികിത്സ തുടരേണ്ടി വരും. ലക്ഷം കുട്ടികളിൽ ഒരാൾക്ക് മാത്രം വരുന്ന അസുഖമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

