കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിൽ ശൈഖ് മുഹമ്മദ് പങ്കെടുത്തു
text_fieldsകാലാവസ്ഥ വ്യതിയാന ഉച്ചകോടിയിൽ മറ്റ് രാഷ്ട്ര നേതാക്കൾക്കൊപ്പം ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: യു.എസ് പ്രസിഡൻറ് ജോ ബൈഡെൻറ നേതൃത്വത്തിൽ വൈറ്റ് ഹൗസ് നടത്തുന്ന കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പങ്കെടുത്തു. വെള്ളിയാഴ്ച ശൈഖ് മുഹമ്മദ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കും 40 രാജ്യങ്ങളിലെ നേതാക്കൾക്കൊപ്പമാണ് യു.എ.ഇയെ പ്രതിനിധാനം ചെയ്ത് ശൈഖ് മുഹമ്മദ് പങ്കെടുത്തത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പങ്കെടുത്തിരുന്നു. ഓൺലൈനായാണ് ഉച്ചകോടി. കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കാൻ ഓരോ രാജ്യങ്ങളും സ്വീകരിച്ച നടപടികളും സ്വീകരിക്കേണ്ട കാര്യങ്ങളും ഉച്ചകോടി ചർച്ച ചെയ്തു. ഇന്ന് സമാപിക്കും.

