Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയുടെ വികസന...

ദുബൈയുടെ വികസന കുതിപ്പിന് കരുത്തേകാൻ ‘ദുബൈ-ഇറ്റ്’

text_fields
bookmark_border
ദുബൈയുടെ വികസന കുതിപ്പിന് കരുത്തേകാൻ ‘ദുബൈ-ഇറ്റ്’
cancel

ദുബൈ: അസാധ്യമായ കാര്യങ്ങളെ അതിവേഗത്തിലും മികവോടെയും യാഥാർഥ്യമാക്കുന്ന ദുബൈയുടെ സവിശേഷ പ്രവർത്തന തത്വം ഭാവിതലമുറക്ക്​ പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ ‘ദുബൈ-ഇറ്റ്’ എന്ന പുതിയ പദ്ധതിക്ക് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടക്കം കുറിച്ചു. സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ശൈഖ്​ മുഹമ്മദ് ഈ പുതിയ ആശയത്തിന്‍റെ പ്രഖ്യാപനവും വിശദീകരണവും പങ്കുവെച്ചത്.

‘ഏതൊരു വലിയ കാര്യവും മികച്ച ഗുണനിലവാരത്തോടെ റെക്കോർഡ് സമയത്തിനുള്ളിൽ ചെയ്ത് തീർക്കുക എന്നതാണ് ഇതുകൊണ്ട്​ ഉദ്ദേശിക്കുന്നത്​. ദുബൈ നഗരം വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരു മരുഭൂമിയിൽ നിന്നും ആഗോള നഗരമായി മാറിയതുപോലെ, വലിയ ആശയങ്ങളെ യാഥാർഥ്യമാക്കി മാറ്റുന്ന പ്രവർത്തന ശൈലിയാണിത്’ -ശൈഖ്​ മുഹമ്മദ് വിശദീകരിച്ചു.

വേഗത എന്നാൽ ധിറുതി കൂട്ടലല്ലെന്നും ഗുണനിലവാരം എന്നാൽ കാര്യങ്ങൾ സാവധാനത്തിലാക്കലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യമായി നടപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ ലക്ഷ്യങ്ങൾക്ക് ഒരു വിലയുമില്ലെന്നും ശൈഖ്​ മുഹമ്മദ് ഓർമിപ്പിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Sheikh Mohammed announces 'Dubai-It' project
Next Story