Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ മെട്രോ ഗോൾഡ്​...

ദുബൈയിൽ മെട്രോ ഗോൾഡ്​ ലൈൻ പ്രഖ്യാപിച്ചു, 3400 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്​ ശൈഖ്​ മുഹമ്മദ്​

text_fields
bookmark_border
ദുബൈയിൽ മെട്രോ ഗോൾഡ്​ ലൈൻ പ്രഖ്യാപിച്ചു, 3400 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്​ ശൈഖ്​ മുഹമ്മദ്​
cancel
camera_alt

ദുബൈ മെട്രോ ഗോൾഡ്​ ലൈൻ പദ്ധതി സംബന്ധിച്ച്​ ശൈഖ്​ മുഹമ്മദിന്​ ഉദ്യോഗസ്ഥൻ വിവരിച്ചു നൽകുന്നു

ദുബൈ: മേഖലയിൽ തുടരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളെയെല്ലാം വകഞ്ഞുമാറ്റി ഗതാഗത രംഗത്ത്​ വീണ്ടും കുതിക്കാൻ ഒരുങ്ങുകയാണ്​ ദുബൈ. ബ്ലൂ ലൈനിന്​ പിന്നാലെ ദുബൈ മെട്രോയുടെ ഗോൾഡ്​ ലൈൻ കൂടി പ്രഖ്യാപിച്ച്​ യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. അൽ ഗുബൈബ മുതൽ ജുമൈറ ഗോൾഡ്​ എസ്​റ്റേറ്റുകൾ വരെ 42 കിലോമീറ്റർ നീളത്തിലാണ്​ പുതിയ മെ​ട്രോ ലൈൻ വരുന്നത്​. 40 മീറ്റർ താഴ്ചയിൽ പൂർണമായും ഭൂമിക്കടിയിലൂടെയായിരിക്കും പാതയുടെ സഞ്ചാരം. നഗരത്തിലെ തന്ത്രപ്രധാനമായ 15 സ്ഥലങ്ങളിലൂടെ​ പുതിയ പാത കടന്നുപോകും. 3400 കോടി ദിർഹമാണ്​ പദ്ധതിയുടെ ആകെ ചെലവ്​. നിലവിൽ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന നഗരത്തിലെ 55 മേഖലകളുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ്​ പുതിയ ലൈനിന്‍റെ രൂപകൽപന. ഏതാണ്ട്​ 15 ലക്ഷം താമസക്കാർക്ക്​ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ബർ ദുബൈ, സത്​വ, മെയ്​ദാൻ, അൽബർഷ സൗത്ത്​, ജുമൈറ വില്ലേജ് ട്രിയാംഗ്​ൾ, പ്രൊഡക്ഷൻ സിറ്റി തുടങ്ങിയ പ്രധാന സ്ഥലങ്ങളുമായി പാതയെ ബന്ധിപ്പിക്കും. റെഡ്​, ഗ്രീൻ ലൈനുകളോട്​ ചേർന്ന്​​ മൂന്ന്​ ജങ്​ഷനുകളുണ്ടാകും. കൂടാതെ ബിസിനസ്​ ബേ, അൽ ഗുബൈബ, ജുമൈറ ഗോൾഡ്​ എസ്​റ്റേറ്റ്​സ്​ എന്നിവയുമായി ബന്ധിപ്പിക്കും. ദുബൈയിലെ ഏറ്റവും വലിയ ഗതാഗത പദ്ധതിയായി വിശേഷിപ്പിക്കുന്ന ഗോൾഡ്​ ലൈൻ 2032 സെപ്​റ്റംബർ ഒമ്പതിന്​ പൂർത്തിയാകും. ദുബൈയെ ലോകത്തെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുന്നതിനുള്ള നാഴികക്കല്ലാണ്​ മെട്രോ ഗോൾഡ്​ലൈൻ പദ്ധതിയെന്ന്​ എന്ന്​ ശൈഖ്​ മുഹമ്മദ്​ പറഞ്ഞു.

മെട്രോ ഗോൾഡ്​ ലൈൻ പദ്ധതിയുടെ രൂപരേഖ

പദ്ധതി പൂർണമായും പ്രവർത്തനക്ഷമമായാൽ 2040 ആകുമ്പോഴേക്കും പ്രതിദിനം 4,65,000 യാത്രക്കാർക്ക്​ സേവനം നൽകുമെന്നാണ്​ പ്രതീക്ഷ. എമിറേറ്റിന്‍റെ വർധിച്ചുവരുന്ന ആവശ്യകളേയും നഗര ജനസംഖ്യ വർധവിനെയും പദ്ധതി പിന്തുണയേകും. ടണൽ ബോറിങ്​ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പദ്ധതിയിൽ നിലവിലുള്ള മെട്രോ തുരങ്കങ്ങളേക്കാൾ ഇരട്ടി വലിപ്പമുള്ള ഭൂഗർഭ ട്രാക്കാണ്​ ഉപയോഗിക്കുക. സാമ്പത്തിക രംഗത്തെ ശക്​തമായ വളർച്ച കൈവരിക്കാൻ പുതിയ പദ്ധതി സഹായിക്കുമെന്നാണ്​ കരുതുന്നത്​. 20 വർഷത്തിനുള്ളിൽ 430 ശതമാനം വരുമാനമാണ്​ പ്രതീക്ഷിക്കുന്നത്​. മെട്രോ ബ്ലൂലൈനിന്‍റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്​. 2029 സെപ്​റ്റംബർ ഒമ്പതിന്​ ബ്ലൂലൈനിന്‍റെ നിർമാണം പൂർത്തിയാക്കുകയാണ്​ ലക്ഷ്യം. 2009 സെപ്​റ്റംബർ ഒമ്പതിനാണ​ ദുബൈയിൽ ആദ്യ മെട്രോ സ്ഥാപിതമാകുന്നത്​. രണ്ട്​ വർഷത്തിന്​ ശേഷം 2011ൽ സെപ്​റ്റംബർ ഒമ്പതിന്​ ബ്ലൂ ലൈനിനും തുടക്കമായി. ഗോൾഡ്​ ലൈൻ യാഥാർഥ്യമാകുന്നതോടെ 2032 സെപ്​റ്റംബർ ഒമ്പതിന്​ ഗതാഗത രംഗത്ത്​ മറ്റൊരു ചരിത്രത്തിന്​ കൂടിയാണ്​ ദുബൈ നഗരം കാതോർക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai metroSheikh Muhammed bin Rashid Al Maktoumunderground
News Summary - Sheikh Mohammed Announces AED 34 Billion Dubai Metro 'Gold Line' Project
Next Story