Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ വിമാനത്താവളത്തിൽ ...

ദുബൈ വിമാനത്താവളത്തിൽ  ശൈഖ്​ മുഹമ്മദി​െൻറ സന്ദർശനം 

text_fields
bookmark_border
ദുബൈ വിമാനത്താവളത്തിൽ  ശൈഖ്​ മുഹമ്മദി​െൻറ സന്ദർശനം 
cancel
camera_alt??.?.? ????? ?????????? ???????????????? ???? ??????????????? ????? ????????? ??? ??????? ?? ??????? ???? ????????????? ???????????????? ????????????????????????

ദുബൈ:യാത്രക്കാർക്കും ജീവനക്കാർക്കും അത്​ഭുതം സമ്മാനിച്ച്​ യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം  ദുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, ഉപഭരണാധികാരി ശൈഖ്​ മക്​തൂംബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, തുടങ്ങിയവർക്കൊപ്പമാണ്​ ശൈഖ്​ മുഹമ്മദ്​ എത്തിയത്​.  ടെർമിനൽ മൂന്നിൽ നിന്നാണ്​ അദ്ദേഹം പരിശോധനാ പര്യടനം ആരംഭിച്ചത്​. എമിഗ്രേഷൻ വിഭാഗം, യാത്രക്കാരുടെ കാത്തിരിപ്പ്​ സ്​ഥലങ്ങൾ, ദുബൈ ഡ്യുട്ടിഫ്രീ, സ്​മാർട്ട്​ ഗേറ്റുകൾ എന്നിവിടങ്ങളിലെല്ലാം എത്തി നടപടി ക്രമങ്ങളും പ്രവർത്തനങ്ങളും നിരീക്ഷിച്ചു.   ദുബൈ സിവിൽ ഏവിയേഷൻ ചെയർമാനും എമിറേറ്റ്​സ്​ എയർലൈൻ ചീഫ്​ എക്​സിക്യുട്ടിവുമായ ശൈഖ്​ അഹ്​മദ്​ ബിൻ സഇൗദ്​ അൽ മക്​തും, ദുബൈ പൊലീസ്​ കമാൻഡർ ഇൻ ചീഫ്​  മേജർ ജനറൽ അബ്​ദുല്ല ഖലീഫ അൽ മറി, ദുബൈ ഇമിഗ്രേഷൻ ഡയറക്​ടർ ജനറൽ  മേജർ ജനറൽ മുഹമ്മദ്​ അഹ്​മദ്​ അൽ മറി തുടങ്ങിയവരുമായും വിമാനത്താവളത്തിൽ അദ്ദേഹം ആശയവിനിമയം നടത്തി. 

ദുബൈ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിലെ വൻ വർധനവിനെക്കുറിച്ച്​ ഇമ​ിഗ്രേഷൻ മേധാവി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യു​േമ്പാൾ മൂന്ന്​ ശതമാനം അധികം യാത്രക്കാർ ഇൗ വർഷത്തി​​െൻറ ആദ്യ പകുതിയിൽ എത്തിയിട്ടുണ്ട്​. ചൈനീസ്​ യാത്രക്കാരുടെ എണ്ണത്തിലും വൻവർധനവാണ്​ രേഖപ്പെടുത്തിയത്​.  ബിസിനസ്​ ക്ലാസ്​ ലോഞ്ചുകളിലെ സൗകര്യങ്ങൾ പരിശോധിച്ച ശൈഖ്​ മുഹമ്മദ് അറൈവൽ വിഭാഗത്തിലെത്തി കസ്​റ്റംസ്​, പൊലീസ്​^സുരക്ഷാ ഉദ്യോഗസ്​ഥരുടെയും സംവിധാനങ്ങളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിച്ച ശേഷമാണ്​ മടങ്ങിയത്​.  

അതിഥികളെ പുഞ്ചിരിയോടെയും ഇസ്​ലാമിക^അറബ്​ സംസ്​കാരങ്ങളുൾക്കൊള്ളുന്ന അഭിവാദനരീതികളോടെയും സ്വാഗതം ചെയ്യുന്നതി​​െൻറ പ്രാധാന്യം ഉൗന്നിപ്പറഞ്ഞ ശൈഖ്​ മുഹമ്മദ്​   നടപടിക്രമങ്ങൾ സുഗമമാക്കി യാത്രക്കാരെ സ്വാഗതം ചെയ്യാൻ ഉദ്യോഗസ്​ഥർക്ക്​ നിർദേശം നൽകി. 
വിമാനത്താവളത്തിലെ മികച്ച സേവനത്തിൽ സന്തുഷ്​ടിയും സംതൃപ്​തിയും രേഖപ്പെടുത്തിയ അദ്ദേഹം മാനുഷികത, സന്തോഷം, ബഹുമാനം എന്നിവയിലൂന്നി രാജ്യത്തി​​െൻറയോ മതത്തി​​െൻറയോ സംസ്​കാരത്തി​​െൻറയോ വിവേചനമില്ലാതെ അതിഥികളെ അവകാശങ്ങൾ സംരക്ഷിച്ച്​ ഏറ്റവും ആദരവോടെ സ്വാഗതം ചെയ്യണ​െമന്നും ചൂണ്ടിക്കാട്ടി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsuae airportsheikh mohamed
News Summary - sheikh mohamed-uae-uae news
Next Story